Connect with us

Cinema

ഓസ്കർ പ്രഖ്യാപിച്ചു.ബ്രാഡ് പിറ്റ് മികച്ച സഹനടൻ. മികച്ച അനിമേഷൻ ചിത്രം ടോയ് സ്റ്റോറി.

Editor Varthamanam

Published

on


ലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് തുടക്കം. വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ഓസ്കർ ബ്രാഡ് പിറ്റിന്. ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിൻസ്, ആൽപച്ചിനോ തുടങ്ങിയ വമ്പൻമാരായിരുന്നു പട്ടികയിൽ ബ്രാഡിനെതിരെ മത്സരിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം പാരസൈറ്റിന്. ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ എന്നിവര്‍ ചേർന്നാണ് തിരക്കഥ. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷൻ ചിത്രം ഡിസ്നിയുടെ ടോയ് സ്റ്റോറി 4.

‌‌•മികച്ച വസ്ത്രാലങ്കാരം ജാക്വിലിന്‍ ഡുറന്‍ (ലിറ്റില്‍ വിമന്‍ )

•മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം ദി നൈബേഴ്സ് വിന്‍ഡോ

•മികച്ച ഡോക്യുമെന്ററി : അമേരിക്കന്‍ ഫാക്ടറി

ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ഇക്കുറി ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയിട്ടുള്ളത് ടോഡ് ഫിലിപ്സ് സംവിധാനംചെയ്ത ജോക്കറിനാണ്. മികച്ച നടനുള്‍പ്പെടെ (വാക്വിന്‍ ഫീനിക്സ്) 11 നോമിനേഷനുകളാണ് ജോക്കറിനുള്ളത്. ദ ഐറിഷ് മാന്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവയ്ക്ക് പത്തു നോമിനേഷനുകള്‍ വീതം കിട്ടിയിട്ടുണ്ട്.ഓസ്കറിൽ മികച്ച ചിത്രത്തിന് ഈ വർഷം 9 നാമനിർദേശങ്ങൾ ആണുള്ളത്. ദി ഐറിഷ്മാൻ, ജോജോ റാബിറ്റ്, ജോക്കർ, ഫോഡ് v ഫെറാരി, മാര്യേജ് സ്റ്റോറി, ലിറ്റിൽ വിമൻ , വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്, 1917 പാരസൈറ്റ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial