Connect with us

Kerala

കേരളത്തി വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയാക്കി വർക്കർ ഉത്തരവ്

Varthamanam Bureau

Published

on

തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിര്‍ണയിച്ച സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്നു സിവില്‍സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത് നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. വില്‍ക്കുന്നത 20 രൂപയ്ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial