Connect with us

Kerala

ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി;സിഎജി

Varthamanam Bureau

Published

on

ഡിജിപി ലോക്‌നാഥ്

തിരുവനന്തപുരംന്മ വിഐപികള്‍ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.)റിപ്പോര്‍ട്ട്്. വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധവും സ്റ്റോഴ്‌സ് പര്‍ച്ചേസ് മാന്വലിന്റെ ലംഘനവുമാണെന്നും റിപ്പോര്‍

പൊലീസ് നവീകരണ പദ്ധതി പ്രകാരം വിഐപി സുരക്ഷയ്ക്കായി വാഹനങ്ങള്‍ വാങ്ങാന്‍ കഴിയില്ല. ഡിജിപി അറിഞ്ഞുകൊണ്ടു മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു. ഏറ്റവും അനുകൂലമായ വിലയ്ക്ക് സുതാര്യമായ രീതിയില്‍ വാങ്ങണമെന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ പറയുന്നത്. വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചു. നക്‌സല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ നല്‍കിയിരുന്നെങ്കില്‍ അത് പൊലീസിനു ഗുണകരമാകുമെന്ന് പറയുന്ന റിപ്പോര്‍ട്ട് ഡിജിപിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തുന്നു.

2010-17ലാണ് പൊലീസ് വകുപ്പിന് രണ്ടു വെടിയുണ്ട പ്രതിരോധ വാഹനങ്ങള്‍ വാങ്ങുന്നതിനായി 1.26 കോടിരൂപ അനുവദിച്ചത്. സ്റ്റോഴ്‌സ് പര്‍ച്ചേസ് മാന്വലിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നു വ്യവസ്ഥ ചെയ്താണ് സര്‍ക്കാര്‍ അനുമതി നല്‍കിയത ്. എന്നാല്‍, സ്റ്റോഴ്‌സ് പര്‍ച്ചേസ് മാനുവല്‍ നിര്‍ദേശിക്കുന്നതിനു വിരുദ്ധമായി ടെന്‍ഡര്‍ വിളിക്കാതെ ഡിജിപി ഒരു ടെക്‌നിക്കല്‍ കമ്മറ്റി രൂപീകരിച്ചു. 55.02 ലക്ഷത്തിന് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ ശുപാര്‍ശ നല്‍കി.

പിന്നീട് ടെന്‍ഡര്‍ വിളിക്കാതെ 1.10 കോടിരൂപയ്ക്കു രണ്ടു വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. അതേദിവസം തന്നെ, വാഹനങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ വിതരണ ഉത്തരവ് നല്‍കിയ നടപടിക്ക് നിയമ സാധുത നല്‍കണമെന്നു സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിച്ചില്ലെന്നാണ് ഡിജിപി സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരില്‍നിന്നുള്ള നിയമ സാധുത കാത്തുനില്‍ക്കാതെ കമ്പനിക്കു 33 ലക്ഷംരൂപ നല്‍കി.

ടെന്‍ഡര്‍ വിളിക്കാതെ വിതരണ ഉത്തരവ് നല്‍കി മുന്‍കൂറായി തുക വിട്ടുനല്‍കിയ ഡിജിപിയുടെ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് നവീകരണ ഫണ്ടില്‍നിന്ന് വിഐപി സുരക്ഷയ്ക്കായി വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്ന കാര്യവും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രിത ടെന്‍ഡര്‍ രീതി അവലംബിച്ച ഡിജിപിയുടെ നടപടിയെ പിന്നീട് ന്യായീകരിച്ച സര്‍ക്കാര്‍ നിലപാട് നിലനില്‍ക്കുന്നതല്ലെന്നാണ് സിഎജിയുടെ അഭിപ്രായം. നിയന്ത്രിത ടെന്‍ഡര്‍ രീതി സ്വീകരിക്കുന്നതിനു മുന്‍പ്, പരസ്യം നല്‍കി ടെന്‍ഡര്‍ ക്ഷണിക്കുന്നത് പൊതുതാല്‍പര്യത്തിനു പറ്റിയതല്ലെന്നു ഡിജിപി ഫയലില്‍ രേഖപ്പെടുത്തിയില്ല.

ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതില്‍ ക്രമക്കേടെന്ന് സിഎജി

തിരുവനന്തപുരംന്മ വിഐപികള്‍ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.)റിപ്പോര്‍ട്ട്്. വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധവും സ്റ്റോഴ്‌സ് പര്‍ച്ചേസ് മാന്വലിന്റെ ലംഘനവുമാണെന്നും റിപ്പോര്‍

പൊലീസ് നവീകരണ പദ്ധതി പ്രകാരം വിഐപി സുരക്ഷയ്ക്കായി വാഹനങ്ങള്‍ വാങ്ങാന്‍ കഴിയില്ല. ഡിജിപി അറിഞ്ഞുകൊണ്ടു മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു. ഏറ്റവും അനുകൂലമായ വിലയ്ക്ക് സുതാര്യമായ രീതിയില്‍ വാങ്ങണമെന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ പറയുന്നത്. വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചു. നക്‌സല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ നല്‍കിയിരുന്നെങ്കില്‍ അത് പൊലീസിനു ഗുണകരമാകുമെന്ന് പറയുന്ന റിപ്പോര്‍ട്ട് ഡിജിപിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തുന്നു.

201017ലാണ് പൊലീസ് വകുപ്പിന് രണ്ടു വെടിയുണ്ട പ്രതിരോധ വാഹനങ്ങള്‍ വാങ്ങുന്നതിനായി 1.26 കോടിരൂപ അനുവദിച്ചത്. സ്റ്റോഴ്‌സ് പര്‍ച്ചേസ് മാന്വലിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നു വ്യവസ്ഥ ചെയ്താണ് സര്‍ക്കാര്‍ അനുമതി നല്‍കിയത ്. എന്നാല്‍, സ്റ്റോഴ്‌സ് പര്‍ച്ചേസ് മാനുവല്‍ നിര്‍ദേശിക്കുന്നതിനു വിരുദ്ധമായി ടെന്‍ഡര്‍ വിളിക്കാതെ ഡിജിപി ഒരു ടെക്‌നിക്കല്‍ കമ്മറ്റി രൂപീകരിച്ചു. 55.02 ലക്ഷത്തിന് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ ശുപാര്‍ശ നല്‍കി.

പിന്നീട് ടെന്‍ഡര്‍ വിളിക്കാതെ 1.10 കോടിരൂപയ്ക്കു രണ്ടു വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. അതേദിവസം തന്നെ, വാഹനങ്ങള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ വിതരണ ഉത്തരവ് നല്‍കിയ നടപടിക്ക് നിയമ സാധുത നല്‍കണമെന്നു സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിച്ചില്ലെന്നാണ് ഡിജിപി സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരില്‍നിന്നുള്ള നിയമ സാധുത കാത്തുനില്‍ക്കാതെ കമ്പനിക്കു 33 ലക്ഷംരൂപ നല്‍കി.

ടെന്‍ഡര്‍ വിളിക്കാതെ വിതരണ ഉത്തരവ് നല്‍കി മുന്‍കൂറായി തുക വിട്ടുനല്‍കിയ ഡിജിപിയുടെ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് നവീകരണ ഫണ്ടില്‍നിന്ന് വിഐപി സുരക്ഷയ്ക്കായി വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്ന കാര്യവും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രിത ടെന്‍ഡര്‍ രീതി അവലംബിച്ച ഡിജിപിയുടെ നടപടിയെ പിന്നീട് ന്യായീകരിച്ച സര്‍ക്കാര്‍ നിലപാട് നിലനില്‍ക്കുന്നതല്ലെന്നാണ് സിഎജിയുടെ അഭിപ്രായം. നിയന്ത്രിത ടെന്‍ഡര്‍ രീതി സ്വീകരിക്കുന്നതിനു മുന്‍പ്, പരസ്യം നല്‍കി ടെന്‍ഡര്‍ ക്ഷണിക്കുന്നത് പൊതുതാല്‍പര്യത്തിനു പറ്റിയതല്ലെന്നു ഡിജിപി ഫയലില്‍ രേഖപ്പെടുത്തിയില്ല.

വ്യവസ്ഥളൊന്നും ഡിജിപി പാലിച്ചില്ല. 33 ലക്ഷം രൂപ നല്‍കുന്നതിന് ഡിജിപി സര്‍ക്കാരിന്റെ അനുമതി തേടിയില്ല. വാങ്ങാനുള്ള വാഹനങ്ങള്‍ നേരത്തെ കണ്ടുവച്ചിരുന്നു എന്നാണ് നടപടി ക്രമങ്ങളില്‍നിന്ന് മനസിലാകുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ തുറന്ന ടെന്‍ഡറോ നിയന്ത്രിത ടെന്‍ഡറോ ആലോചിച്ചില്ലെന്ന് വ്യക്തമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ പൊലീസ് തുറന്ന ടെന്‍ഡറാണ് നടത്തുന്നത്. ഇതിനാല്‍ സര്‍ക്കാരിന്റെയും ഡിജിപിയുടേയും വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും സിഎജി വ്യക്തമാക്കി
കേരള പൊലീസില്‍നിന്ന് വെടിയുണ്ടകളും റൈഫിളുകലും കാണാതായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 12,061 വെടിയുണ്ടകളുടെ കുറവാണ് സി.എ.ജിയുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇവക്ക് പകരം വ്യാജ വെടിയുണ്ടകല്‍ വെച്ചു. തിരുവനന്തപുരം എ.എസ്.പിയില്‍നിന്ന് മാത്രം 25 റൈഫിളുകള്‍ കാണാതായി. പൊലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകള്‍ കാണാനില്ല. ആയുധങ്ങള്‍ കൈമാറിയതും സ്വീകരിച്ചതും കൊണ്ടുവന്നതുമായ രജിസ്റ്റര്‍ പലതവണ െവട്ടിത്തിരുത്തിയെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial