Connect with us

Kerala

കൊല്ലത്ത് കഞ്ചാവ് പ്രതിയുടെ അടി യേറ്റ് മൂന്ന് പോലീസുകാർക്ക് പരിക്ക്

Editor Varthamanam

Published

on

കൊല്ലം: കൊട്ടിയം പോലീസ് സ്റ്റേഷനിലെ മൂന്ന്‌ പോലീസുകാരെ അടിച്ചും ഭീഷണി മുഴക്കി യും റോഡിന് കുറുകേയുള്ള കനാൽ ടണലിൽ കയറി ആയുധങ്ങളുമായി ഒളിച്ചിരുന്ന കഞ്ചാവ് കച്ചവടം അടക്കംനിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റഫീക് 37 നെ കടപ്പാക്കടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് കമാൻഡോ സംഘം അതിസാഹസികമായി കീഴടക്കി പോലീസിന് കൈമാറി.

ഇന്ന് രാവിലെ 8.30 ടു കൂടിയാണ് സംഭവം
പോലീസ് വിളിച്ചറിയിച്ചതിൻ പ്രകാരം കടപ്പാക്കടയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിൽ അസ്സി. സ്റ്റേഷൻ ഓഫീനർ ശശിധരൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ, ഡൊമിനിക്, സീനിയർ ഫയർ ഓഫീസർ രാജു, ഫയർ ഓഫീസർമാരായ വിജേഷ്, ഷഹാദ്, ലിംസി കുമാർ കിഷോർ, നിജിൻ ബാബു, ഫയർ ഓഫീസർ (ഡ്രൈവർ) ഷഹറുദീൻ, ജിനികുമാർ എന്നിവരടങ്ങിയ അഗ്നിശമന സേനയുടെ കമാൻഡോ സംഘം, ബി.എ സെറ്റ്, സ്പെഷ്യൽ റെസ്ക്യൂ റ്റൂൾസ് എന്നിവയുമായി സംഭവസ്ഥലമായ കൊട്ടിയം ഉമയനല്ലൂർ ജംഗ്ഷനിൽ, ഹൈവേ റോഡിനടിയിൽ കുറുകേയുള്ള ഏകദേശം 250 മി. നീളമുള്ള പ്രകാശവും വായുസഞ്ചാരവുമില്ലാത്ത കനാൽ ടണലിൽ ഒട്ടിച്ചിരിക്കുകയായിരുന്ന പ്രതിയെ ഇരുവശങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘം ടണലിന്റെ മദ്ധ്യഭാഗത്തായി ആയുധങ്ങളുമായി എതിർത്തു നിന്ന അക്രമിയെ മൽപ്പിടിത്തത്തിലൂടെ ,ഫയർഫോഴ്സ് കമാൻഡോ ഓഫീസർ ബൈജു സാഹസികമായി കീഴ്പ്പെടുത്തി, പുറത്ത് കൊണ്ട് വന്ന് പോലീസിന് കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial