Connect with us

Kollam

ക്യാപ്ടന്‍ ഇവന്റ്‌സിന്റെ ‘ഔഷധി ക്യാപ്ടന്‍സ് മിസ്സ് പ്രിന്‍സസ് കേരള 2020’ ഇന്ന്

Varthamanam Bureau

Published

on


കൊല്ലം: ക്യാപ്ടന്‍ ഇവന്റ്‌സിന്റെ ‘ഔഷധി ക്യാപ്ടന്‍സ് മിസ്സ് പ്രിന്‍സസ് കേരള 2020’ ഇന്ന് കൊല്ലം ബീച്ച് ഹോട്ടലില്‍. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും 18 നും 25 നുമിടയില്‍ പ്രായമുള്ള അവി വാഹിതരായ 18 പെണ്‍കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 150 ഓളം പേരില്‍ നിന്നായി ഓഡിഷലൂടെയാണ് 18 പേരെ തെരഞ്ഞെടുത്തത്. ടൈറ്റില്‍ വിന്നര്‍, ഫസ്റ്റ് റണ്ണര്‍ അപ്പ്, സെക്കന്റ് റണ്ണര്‍ അപ്പ് എന്നീ പുരസ്‌കാരങ്ങള്‍ക്ക് പുറമെ 12 സബ് ടൈറ്റിലുകള്‍ ചേര്‍ത്ത് 15 സമ്മാനങ്ങളുണ്ട്. സംവിധായകന്‍ അനില്‍ രാധാ കൃഷ്ണന്‍ മേനോന്‍, ശ്വേ താമേനോന്‍, നടന്‍ ബാല, മിസിസ് ഇന്ത്യ വേള്‍ഡ് വൈഡ് ബ്രാന്‍ഡ് അംബാസിഡര്‍ രഞ്ജിനി ജോര്‍ജ്, കൊറിയോ ഗ്രാഫര്‍ കല്‍ പന സുശീ ലന്‍ എന്നിവരടങ്ങിയതാണ് ജ്യൂറി. 14 ന് വൈകിട്ട് ആറിന് നടക്കുന്ന ഫിനാലെയില്‍ സംവിധായകന്‍ വിനയന്‍ മുഖ്യാതിഥിയാകും.
മെട്രോ നഗരങ്ങളിലെ മാത്രം ശീലമായിരുന്ന സൗന്ദര്യ മത്സരം കൊല്ലത്ത് പരിചയപ്പെടുത്തുന്നത് കൊച്ചി ആസ്ഥാനമായ ക്യാപ്ടന്‍ ഇവന്റസാണ്. പണക്കൊഴുപ്പിന്റെയും ജാഡകളുടെയും മാമാങ്കമെന്ന് ചിലരെങ്കിലും പരിഹസിച്ചിരുന്ന സൗന്ദര്യ മത്സരത്തിന് ജനകീയ മുഖവും ആര്‍ദ്ര ഭാവവും പകര്‍ന്നാണ് ഇപ്പോഴത്തെ മിസ് പ്രിന്‍സസ് കേരള കൊല്ലത്ത് സംഘടിപ്പിക്കുന്നത്. വിവിധ കാമ്പസുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 150 പേരില്‍ നിന്ന് ഓഡീഷനിലൂടെയാണ് 18 പേരെ കണ്ടെത്തിയത്. സാധാരണ കുടംബങ്ങളില്‍ നിന്നുമുള്ള ഫാഷന്‍ പ്രേമികളായ  പെണ്‍കുട്ടികള്‍ റാമ്പിലെത്തുന്നു എന്ന ജനകീയതയും ഈ മത്സരത്തിനുണ്ട്. 2013, 2014 വര്‍ഷങ്ങളില്‍ നടന്ന  കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നിശയുടെ വന്‍ വിജയം ക്യാപ്ടന്‍ ഇവന്റസിന്റെ സംഘാടന മികവിന്റെ ഉദാഹരണമാണ്. ക്യാപ്ടന്‍ മൂവി മേക്കേഴ്‌സ് എന്ന ബാനറില്‍ സിനിമ നിര്‍മ്മാണ കമ്പനിയും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു. കൊച്ചിയില്‍ സ്ഥിര താമസക്കാരായിട്ടുള്ള കൊല്ലം സ്വദേശി രാജേഷ് രാജുവാണ് എം. ഡി. ഒപ്പം മാനേജിംഗ് പാര്‍ടണറായ അനൂപ് തങ്കച്ചനും സാരഥ്യത്തിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial