Connect with us

Business

5ജി സാങ്കേതികവിദ്യയുമായി സാംസങ് ഗാലക്‌സി

Varthamanam Bureau

Published

on

കൊച്ചി: സാംസങി്‌റപഖ്വ ഏറ്റവും പുതിയ ഫഌഗ്ഷിപ്പ് സ്!മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്20 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5ജി സാങ്കേതികവിദ്യ, എഐ ഇമേജ് സെന്‍സറുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന പുതിയ ക്യാമറാ സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഗാലക്‌സി എസ്20 സീരീസിലുള്ള ഗാലക്‌സി എസ്20, എസ്20+, എസ്20 അള്‍ട്രാ തുടങ്ങിയ എല്ലാ മോഡലുകളിലും 5ജി പിന്തുണയുണ്ട്. എസ്20, എസ്20+ എന്നിവയില്‍ 64എംപി ക്യാമറയും എസ്20 അള്‍ട്രയില്‍ 108 എംപി ക്യാമറയുമാണുള്ളത്. വലിയ സെന്‍സറുകള്‍ കൂടുതല്‍ വെളിച്ചം കടത്തിവിടുന്നതിനാല്‍ വെളിച്ചം കുറവുള്ളപ്പോഴും മികച്ച ചിത്രങ്ങളെടുക്കാന്‍ സാധിക്കും. 108 എംപി മോഡ്, 12 എംപി മോഡുകള്‍ തമ്മില്‍ മാറാനുള്ള സവിശേഷമായ ഫീച്ചര്‍ എസ് 20 അള്‍ട്രയിലുണ്ട്. നോനാ ബിന്നിംഗ് ടെക്‌നോളജിയാണ് സെന്‍സര്‍ ലെവലില്‍ 9 പിക്‌സലുകളെ ഒന്നാക്കി ചുരുക്കുന്നത്. ഗാലക്‌സി എസ്20, എസ്20+ എന്നിവയില്‍ 30ഃ സൂം വരെയുണ്ട്. എസ്20 അള്‍ട്രയില്‍ എഐ പിന്തുണയുള്ള ഫോള്‍ഡഡ് ലെന്‍സ്, കൂടുതല്‍ സൂം ചെയ്യുമ്പോള്‍ ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാന്‍ മള്‍ട്ടി ഇമേജ് പ്രോസസിംഗ് എന്നിവ ഉള്ളതിനാല്‍ 100ഃ സൂം ചെയ്താലും ക്വാളിറ്റി നഷ്ടപ്പെടില്ല. വലിയ ബാറ്ററിയുള്ള ഗാലക്‌സി എസ് 20 സീരീസില്‍ 25ണ ഫാസ്റ്റ് ചാര്‍ജറുമുണ്ട്. എസ് 20 അള്‍ട്രാ 45ണ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. എസ്20യ്ക്ക് 128 ജിബി, എസ്20+, എസ്20 അള്‍ട്രാ എന്നിവയ്ക്ക് 128, 256, 512 ജിബി സ്‌റ്റോറേജുമുണ്ട്. 8കെ വീഡിയോകള്‍ ഷൂട്ട് ചെയ്ത് അത് നേരിട്ട് യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial