Connect with us

International

കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാനില്‍ നിര്‍മ്മിച്ചതോ?

Varthamanam Bureau

Published

on


കൊല്ലം: കുളത്തുപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക് നിര്‍മ്മിതമെന്ന് സംശയം. പി.ഒ.എഫ് എന്ന് വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് പി.ഒ.എഫ് എന്നാണ് പ്രാധമിക നിഗമനം.
7.62×51 എം.എം പന്ത്രണ്ടെണ്ണം മെഷിന്‍ഗണ്ണില്‍ ഉപയോഗിക്കുന്നതാണെന്നും. ബാക്കി രണ്ടെണ്ണം 7.26×38 എം.എം. ഇനത്തില്‍പ്പെട്ട എ.കെ. 47 ല്‍ ഉപയോഗിക്കുന്നതുമാണ്.
കൊട്ടാരക്കരയില്‍നിന്നും ബാലസ്റ്റിക് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.
കുളത്തുപ്പുഴ പത്തടി പാലത്തിനു സമീപം കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്.
നാട്ടുകാരാണ് വെടിയുണ്ടകളെ കുറിച്ച് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് 14 വെടിയുണ്ടകള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കുളത്തുപ്പുഴ സ്‌റ്റേഷനില്‍ എത്തിച്ചു. രണ്ട് 7.2 എംഎം വെടിയുണ്ടകളും, 303 മായി സാമ്യമുള്ള വിഭാഗത്തിലെ 12 എണ്ണവുമാണ് കണ്ടെത്തിയത്. 7.62 എംഎം എസ്.എല്‍.ആര്‍ എകെ 47 ലും ഉപയോഗിക്കും. ഉപയോഗിക്കും.അതേ സമയം 303 ചെയിന്‍ ബോര്‍ സെല്‍ഫ് ലോഡിംങ്, ബോള്‍ട്ട ആക്ഷന്‍ റൈഫിളുകളിലും ഉപയോഗിക്കാറുണ്ട്. നാട്ടുകാരാണ് പേപ്പറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്.
വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial