Connect with us

Kerala

കാട്ടുപന്നിയുടെ ആക്രമണം വീട്ടമ്മക്ക് ഗുരുതര പരിക്ക്

Varthamanam Bureau

Published

on

കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റ ശ്രീജ ജില്ലാ ആശുപത്രിയിൽ

കൊല്ലം : കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക് പുനലൂർ കലയോട് സ്വദേശി ശ്രീജ (52) നെ ഗുരുതര പരിക്കോടെ ജില്ലാ ആശുപത്തിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ 6 മണിയിയോടെയായിരുന്നു സംഭവം. രവിലെ അടുക്കളക്കതവ് തുറക്കവേ പുറത്തു നിന്നം കാട്ടുപന്നി ഓടി വന്ന് കുത്തിമറിക്കുകയായിരുന്നു കാലിനും മുകത്തും ഗുരുതര പരക്കേറ്റ ശ്രീജയെ പുനലൂർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും ജില്ലാ അശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു .കാലിൽ 25 തുന്നലും മുഖത്തും പരിക്കുണ്ട്. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്നും പകൽ സമയത്തു പോലും വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആണെന്നും. കുട്ടികളേപ്പോലും പുറത്തു കളിക്കാൻ വിടാൻ പറ്റത്ത സാഹചര്യം ആണെന്നും പരിസരവാസികൾ പറഞ്ഞു. പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ ആരോപിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial