Connect with us

Business

ഡൊമിനോര്‍ വരുന്നു

Varthamanam Bureau

Published

on

ബജാജിന്റെ സ്‌പോര്‍ട്‌സ് ബൈക്കായ ഡോമിനോറിന്റെ 250 സി.സി പതിപ്പ് മാര്‍ച്ചില്‍ എത്തുമെന്നാണ് സൂചന. നിലവില്‍ വിപണിയിലുള്ള ഡോമിനോര്‍ 400 ന്റെ കുഞ്ഞനിയനായിട്ടാകും പുത്തന്‍ അവതാരം പിറവിയെടുക്കുക.

ഏറെ നാളുകളായി ഈ വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ചില്‍ വാഹനം പുറത്തിറങ്ങുമെങ്കിലും ഏപ്രില്‍ മാസത്തോടെയായിരിക്കും വിപണിയിലെത്തുക.

കെ.ടി.എം 250 ഡ്യൂക്കില്‍നിന്ന് കടമെടുത്ത എന്‍ജിനായിരിക്കും ഇതിന് കരുത്ത് പകരുക. അതേസമയം, ഡ്യൂക്കില്‍ ലഭിക്കുന്ന കരുത്ത് ഡോമിനോറിന് ഉണ്ടാകാന്‍ സാധ്യതയില്ല.

പള്‍സര്‍ 220നും ഡോമിനോര്‍ 400നും ഇടയില്‍ പുതിയ മോഡല്‍ കൂടി വരുന്നതോടെ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബജാജിന്റെ കണക്കൂകൂട്ടല്‍. കെ.ടി.എം 250 ഡ്യൂക്കും സുസുക്കിയുടെ ജിക്‌സര്‍ 250ഉം ആയിരിക്കും പ്രധാന എതിരാളികള്‍. 1.60 ലക്ഷം രൂപയാണ് പ്രതീക്ഷിത വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial