Connect with us

Business

ഇന്‍ഡിഗോ എച്ച്ഡിഎഫ്‌സിയുമായി സഹകരിച്ച് മാസ്റ്റര്‍കാര്‍ഡിന്റെ പിന്തുണയോടെ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

Varthamanam Bureau

Published

on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ രാജ്യത്തെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‌സിയുമായി ചേര്‍ന്ന് ആദ്യത്തെ ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് ”കാ ചിങ്” മാസ്റ്റര്‍ കാര്‍ഡ് അവതരിപ്പിച്ചു. രണ്ടു വേരിയന്റുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്- 6ഇ റിവാര്‍ഡ്‌സ്, 6ഇ റിവാര്‍ഡ്‌സ് എക്‌സ്എല്‍ കാര്‍ഡുകള്‍ ഉന്നത യാത്രാ അനുഭവം സമ്മാനിക്കും. പലവിധ ആനുകൂല്യങ്ങളും സമാനതകളില്ലാത്ത റിവാര്‍ഡുകളുമാണ് കാര്‍ഡ് ഉടമകള്‍ക്ക് ആഭ്യന്തരവും രാജ്യാന്തരവുമായ യാത്രകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ വേരിയന്റ് അനുസരിച്ച്, 1500 രൂപയ്ക്കും 3000ത്തിനും ഇടയിലുള്ള എയര്‍ടിക്കറ്റുകള്‍ കോംപ്ലിമെന്ററിയായി ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഡിഗോ ഇടപാടുകളില്‍ 6ഇ റിവാര്‍ഡുകളും ലഭിക്കും. കൂടാതെ അവര്‍ക്ക് ഡൈനിങ്, ഷോപ്പിങ്, ട്രാന്‍സ്‌പോര്‍ട്ട്, മെഡിക്കല്‍ ബില്ലുകള്‍ തുടങ്ങിയവയ്ക്ക് 10-15 ശതമാനം വരെ 6ഇ റിവാര്‍ഡുകളും അധികമായി നേടാം. ഉപഭോക്താക്കള്‍ക്ക് ചെക്ക്-ഇന്‍, സീറ്റ് തെരഞ്ഞെടുപ്പ്, കോംപ്ലിമെന്ററി മീല്‍ തുടങ്ങിയവയിലും മുന്‍ഗണന ലഭിക്കും. കാ-ചിങ് കാര്‍ഡ് 14 ട്രാവല്‍, ലൈഫ്‌സ്റ്റൈല്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ലോഞ്ച് ലഭിക്കുക, ആഗോള വിദഗ്ധരില്‍ നിന്നും കോംപ്ലിമെന്ററി മെഡിക്കല്‍ നിര്‍ദേശങ്ങള്‍, ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ഗോള്‍ഫ് കോഴ്‌സുകളില്‍ ഗോള്‍ഫ് കളിക്കാന്‍ അവസരം തുടങ്ങിയ ഓഫറുകളുമുണ്ട്. മാസ്റ്റര്‍ കാര്‍ഡിന്റെ സേവനങ്ങളും ഉടമകള്‍ക്കു ലഭിക്കും. ഹോട്ടലുകള്‍, കാര്‍ വാടക, ഫ്‌ളൈറ്റ് ബുക്കിങ് തുടങ്ങിയവയില്‍ ഇതുവഴി ഇളവുകള്‍ ആസ്വദിക്കാം. ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്ത അനുഭവം പകരുന്നതാണ് തങ്ങള്‍ക്ക് പ്രധാനമെന്നും കാ-ചിങിന്റെ അവതരണം ഈ പ്രതിബദ്ധത സാക്ഷ്യപ്പെടുത്തുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് ഫ്‌ളൈറ്റ് ബുക്കിങ്, ഡൈനിങ്, മറ്റ് വിനോദങ്ങള്‍ക്കും ചെലവുകള്‍ക്കും 6ഇ റിവാര്‍ഡ് സമ്മാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിലൂടെ ലഭിക്കുന്ന പോയിന്റുകളെല്ലാം ഇന്‍ഡിഗോ ഫ്‌ളൈറ്റ് ടിക്കറ്റിനായി റിഡീം ചെയ്യാമെന്നും വ്യാപകമായ നെറ്റ്‌വര്‍ക്കുള്ള എച്ച്ഡിഎഫ്‌സി, മാസ്റ്റര്‍കാര്‍ഡ് എന്നിവരുമായി സഹകരിക്കുന്നതിലൂടെ ഇന്‍ഡിഗോയുടെ നെറ്റ്‌വര്‍ക്കും ശക്തമാകുമെന്നും ഉപഭോക്തൃ അനുഭവം ഉയര്‍ത്താന്‍ ഇതെല്ലാം സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും ഇന്‍ഡിഗോ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ വില്ല്യം ബൗള്‍ട്ടര്‍ പറഞ്ഞു. യാത്രാ വേളകളിലെ ആവശ്യങ്ങള്‍ക്കായി കാ-ചിങ് അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഇന്‍ഡിഗോയില്‍ മാത്രമല്ല, ഷോപ്പിങ്, ഡൈനിങ്, പലചരക്ക് തുടങ്ങി പല ചെലവുകള്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് കാര്‍ഡ് ഒരുക്കിയിരിക്കുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന പോയിന്റുകളെല്ലാം ഇന്‍ഡിഗോ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ക്കായും മറ്റ് യാത്രാ ആനുകൂല്യങ്ങള്‍ക്കായും ഉപയോഗിക്കാമെന്നും ഞങ്ങളുടെ വളര്‍ന്നു വരുന്ന ഉല്‍പ്പന്ന ശ്രേണിയില്‍ മൂല്യമേറിയതായിരിക്കും ഈ പങ്കാളിത്ത കാര്‍ഡെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് പേയ്‌മെന്റ് സേവനങ്ങള്‍, മാര്‍ക്കറ്റിങ് രാജ്യ മേധാവി പരാഗ് റാവു പറഞ്ഞു. അവരവരുടെ മേഖലകളില്‍ മുന്‍നിരക്കാരായ ഇന്‍ഡിഗോ, മാസ്റ്റര്‍കാര്‍ഡ് എന്നിവരോടൊപ്പം യാത്ര ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു. കോ-ബ്രാന്‍ഡഡ് കാര്‍ഡ് വിഭാഗത്തില്‍ മുന്‍നിരയിലുള്ള മാസ്റ്റര്‍കാര്‍ഡ്, ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനറായ ഇന്‍ഡിഗോ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എച്ച്ഡിഎഫ്‌സി എന്നിവരുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണെന്നും കാ-ചിങ് കാര്‍ഡ് ഇന്ത്യയിലെ യാത്രകളെ മാറ്റിമറിക്കുമെന്നും തടസമില്ലാത്ത അനുഭവമാണ് കൂടികൊണ്ടിരിക്കുന്ന പുതു തലമുറ യാത്രക്കാരുടെ ആവശ്യമെന്നും സേവന ദാതാക്കള്‍ക്ക് ഇനി പ്രസക്തമായ റിവാര്‍ഡുകളിലൂടെ ഇനി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്നും മാസ്റ്റര്‍കാര്‍ഡിന്റെ പിന്തുണയും സുരക്ഷയും എപ്പോഴും ഉണ്ടാകുമെന്നും മാസ്റ്റര്‍കാര്‍ഡ് ദക്ഷിണേഷ്യ ഡിവിഷന്‍ പ്രസിഡന്റ് പൊരുഷ് സിങ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial