Connect with us

Business

ടാറ്റയുടെ ഇന്ത്യയിലെ ആദ്യ എല്‍എന്‍ജി ബസുകളില്‍ രണ്ട് എണ്ണം കേരളത്തില്‍

Varthamanam Bureau

Published

on

കൊച്ചി: സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്—സ് രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പ്രകൃതിവാതകം (എല്‍—എന്‍—ജി) ഇന്ധനമായുള്ള ബസ് ഓര്‍ഡര്‍ വിതരണം പൂര്‍ത്തിയാക്കി. ആകെ പുറത്തിറങ്ങിയ നാല് 36 സീറ്റര്‍ സ്റ്റാര്‍ബസ് എല്‍—എന്‍—ജി എസി മോഡലുകളുടെ രണ്ട് യൂണിറ്റുകള്‍ കേരളത്തിന്— ല’ഭിച്ചു. കൊച്ചിയിലെ എല്‍—എന്‍—ജി പെട്രോനെറ്റ് ലിമിറ്റഡിനാണ് വാഹനം കൈമാറിയത്.
മറ്റ് രണ്ടെണ്ണം ഗുജറാത്തിലെ ദാഹെജിലെ എല്‍—എന്‍—ജി പെട്രോനെറ്റ് ലിമിറ്റഡിന് നല്‍കി. ടാറ്റ മോട്ടോഴ്—സ് തദ്ദേശീയമായി വികസിപ്പിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ എല്‍—എന്‍—ജി ബസുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നടന്ന രാജ്യത്തെ ആദ്യത്തെ എല്‍—എന്‍—ജി ബസ് കൈമാറ്റ ചടങ്ങില്‍ കേരള സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വാഹനം ഫ്‌ളാഗ് ഓഫ്— ചെയ്തു.
ടാറ്റ മോട്ടോഴ്—സ്, പെട്രോനെറ്റ് എല്‍—എന്‍—ജി ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുത്തു. വൃത്തിയുള്ളതും സുരക്ഷിതവും താങ്ങാവുന്നതും സൗകര്യപ്രദവുമായ ബഹുജന ഗതാഗതം നല്‍കിക്കൊണ്ട് സ്റ്റാര്‍ബസ് എല്‍—എന്‍—ജി ഒരു മൂല്യ നേട്ടം വാഗ്ദാനം ചെയ്യുന്നു.
2020ഫെബ്രുവരി ആദ്യം ദല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്.”സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകള്‍ക്കും ആദ്യത്തെ സ്റ്റാര്‍ബസ് എല്‍എന്‍ജി ബസ് വിതരണത്തിനുമായി ഇതര ഇന്ധന സാങ്കേതികവിദ്യകളുമായി ടാറ്റ മോട്ടോഴ്—സ് ഗണ്യമായ കുതിച്ചുചാട്ടം നടത്തി.
എല്‍—എന്‍—ജി ബസിലൂടെ — ഗതാഗതത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക്— പ്രവേശിച്ചു. കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമന ഭാവി സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തില്‍ എല്‍—എന്‍—ജി പെട്രോനെറ്റ് ലിമിറ്റഡുമായി പ്രവര്‍ത്തിച്ചതില്‍ — അഭിമാനിക്കുന്നു. സുസ്ഥിര പൊതുഗതാഗതത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള ധാരണ, വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത ഓപ്ഷനുകള്‍ വികസിപ്പിക്കുമ്പോള്‍, ഈ മത്സര വ്യവസായത്തില്‍ മികവ് പുലര്‍ത്താന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. എല്‍—എന്‍—ജി സാങ്കേതികവിദ്യ ഉപേ
യാഗിച്ച് ടാറ്റ മോട്ടോഴ്—സ് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതും ഭാവിയില്‍ തയ്യാറാകുന്നതും മാത്രമല്ല, രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയിലേക്ക് ആ കഴിവ് വ്യാപിപ്പിക്കുകയുമാണെന്നും ടാറ്റ മോട്ടോഴ്—സ് ബസ് വിഭാഗം പ്രൊഡക്റ്റ് ലൈന്‍ വൈസ് പ്രസിഡന്റ് രോഹിത് ശ്രീവാസ്തവ പറഞ്ഞു,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial