Connect with us

Business

അഡിഡാസിന്റെ എസ്എല്‍20 റണ്ണിങ് ഷൂ വിപണിയില്‍

Varthamanam Bureau

Published

on

കൊച്ചി: എസ്എല്‍20 എന്ന പേരില്‍ പുതിയ റണ്ണിങ് ഷൂ അഡിഡാസ് വിപണിയിലെത്തിച്ചു. ഓടുന്ന ഏതൊരു അത്‌ലറ്റിനേയും സംബന്ധിച്ചേടത്തോളം വേഗതയ്ക്ക് പുതിയൊരര്‍ഥം കല്‍പ്പിച്ചു നല്‍കുന്ന ഷൂ ആണ് എസ്എല്‍ 20 എന്ന് അഡിഡാസ് റണ്ണിങ് വൈസ് പ്രസിഡന്റ് (ഡിസൈന്‍) സാം ഹാന്റി പറഞ്ഞു.10,999 രൂപയാണ് വില. അത്‌ലറ്റുകളുടെ ആഗ്രഹാഭിലാഷങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള രൂപകല്‍പനയാണ് അഡിഡാസ് ഉല്‍പന്നങ്ങളുടെ പ്രത്യേകത. ലൈറ്റ്‌സ്‌ട്രൈക്ക് മിഡ്‌സോള്‍, എന്‍ജിനിയേഡ് മെഷ്, ടോര്‍ഷന്‍ ബാര്‍, കോണ്ടിനന്റല്‍ സ്‌ട്രെച്ച്‌വെബ് റബ്ബര്‍ എന്നിവ എസ്എല്‍ 20-യിലെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. ജര്‍മന്‍ കമ്പനിയായ അഡിഡാസ് ഗ്രൂപ്പിന്‍ കീഴില്‍ അഡിഡാസ്, റീബോക് എന്നീ ബ്രാന്‍ഡുകളാണുള്ളത്. ആഗോളതലത്തില്‍ 55,000 ജീവനക്കാരുള്ള ഗ്രൂപ്പിന്റെ 2017-ലെ വിറ്റുവരവ് 1900 കോടി യൂറോയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial