Connect with us

International

പാതിരാഹർജി തള്ളി നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റി

Varthamanam Bureau

Published

on

ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റി. പുലർച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് തീഹാർ ജയിലിൽ ആണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകർ വെള്ളിയാഴ്ച പുലർച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂർത്തിയാകാത്ത കുറ്റവാളി മൂന്നുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസിൽ മറ്റൊരു പ്രതിയായ രാം സിങ് 2013 മാർച്ച് 11 ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.

രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കുമാണ് നീതി ലഭിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ: ആശാ ദേവി


ന്യുദല്‍ഹി: രാജ്യത്തെ എല്ലാ പെണ്‍കുട്ടികളുടേയും വിജയമാണിത്. ഏഴ് വര്‍ഷത്തെ നിയമപോരാട്ടമാണ് വിജയം കണ്ടത്.  നീതി ലഭിച്ചത്  എനിക്കും എന്റെ മകള്‍ക്കും മാത്രമല്ല, രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കുമാണ് നീതി ലഭിച്ചത്. രാജ്യത്തെ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. പ്രതികളെ തൂക്കിലേറ്റാന്‍ ഏറെ വൈകി. പക്ഷേ, ഞാന്‍ സന്തുഷ്ടയാണ്. അവരെ ഒടുവില്‍ തൂക്കിലേറ്റിയല്ലോ, പോരാട്ടം തുടരും. എന്റെ മകള്‍ ഇപ്പോള്‍ ഇവിടെയില്ല. പക്ഷേ, രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി ഞാന്‍ ഇനിയും പോരാട്ടം തുടരും. ‘ഭാവിയില്‍ ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ദാരുണാവസ്ഥ ഉണ്ടാകരുത്.വിധി നടപ്പിലായ ശേഷം ഞാന്‍ എന്റെ മകളുടെ ചിത്രം നെഞ്ചോട് ചേര്‍ത്തു ആശ ദേവി പറഞ്ഞു. കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ അമ്മ ആശാ ദേവി. തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയിലാണ് പ്രതികളെ തൂക്കിലേറ്റിയത്. 2012 ഡിസംബര്‍ 16 ന് നടന്ന കുറ്റകൃത്യത്തിനാണ് പ്രതികളെ ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം തൂക്കിലേറ്റിയത്. സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.  നാലു പ്രതികളും വ്യാഴാഴ്ച രാത്രി അസ്വസ്ഥരായിരുന്നുവെന്ന്  ജയില്‍ അധികൃതര്‍ പറഞ്ഞു.  വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന്മരണശിക്ഷ നടപ്പാക്കണമെന്ന കോടതി വിധി ഉണ്ടായിരുന്നതിനാല്‍ പ്രതികളോട് നേരത്തെ ഉറങ്ങാനും ആവശ്യത്തിന് വിശ്രമിക്കാനുമെല്ലാം ജയില്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കുന്ന അവസാന നടപടിക്രമങ്ങളിലേക്ക് കടന്നത്. ഇന്ന് പുലര്‍ച്ചെ 4.30 നാണ് സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ച് വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള അവസാന ഹര്‍ജിയും തള്ളിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. മൂന്ന് ദിവസം മുന്‍പേ ആരാച്ചാര്‍ തിഹാര്‍ ജയിലില്‍ എത്തിയിരുന്നു.വധശിക്ഷ നടപ്പിലായതിനു പിന്നാലെ ജയിലിനു പുറത്ത് ആഹഌദപ്രകടനം നടന്നു. നീതി നടപ്പിലായെന്ന് ജയിലിനു പുറത്തു തടിച്ചുകൂടിയവര്‍ മുദ്രാവാക്യം മുഴക്കി. അര്‍ധസൈനിക വി‘ഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ജയിലിനു പുറത്ത് വിന്യസിച്ചിരുന്നു. പൊലീസും സുരക്ഷ ശക്തമാക്കി. 2012 ഡിസംബര്‍ 16നാണ് ലോക മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ദല്‍ഹി കൂട്ടബലാല്‍സംഗം നടന്നത്. പ്രതികള്‍ ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിഞ്ഞു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial