Connect with us

Ernakulam

കൊച്ചി മെട്രോ സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം

Varthamanam Bureau

Published

on

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ സര്‍വീസുകള്‍ക്കും നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ പത്തുവരെയും വൈകീട്ട് നാലു മുതല്‍ രാത്രി പത്തുവരെയും 20 മിനിട്ട് ഇടവിട്ടാവും മെട്രോ തീവണ്ടികള്‍ സര്‍വീസ് നടത്തുക. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെ ഒരു മണിക്കൂര്‍ ഇടവിട്ട് മാത്രമെ മെട്രോ തീവണ്ടികള്‍ ഓടൂ.

ഒഴിവാക്കാനാവാത്ത യാത്രകള്‍ ഉള്ളവര്‍ മാത്രമെ മെട്രോ തീവണ്ടികളില്‍ സഞ്ചരിക്കാവൂ എന്നും യാത്രക്കാര്‍ തമ്മില്‍ പരമാവധി അകലം പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

തീവണ്ടി യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ അധികൃതര്‍ നേരത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. കൊറോണ വൈറസ് ബാധിതരായ 12 പേരെങ്കിലും വിവിധ തീവണ്ടികളില്‍ യാത്രചെയ്തിട്ടുള്ളതിനാല്‍ ട്രെയിന്‍ യാത്ര അപകടം നിറഞ്ഞതാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
21/03/2020

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial