Connect with us

National

കേരളത്തിൽ 7 ജില്ലകൾ ഉൾപ്പെടെ രാജ്യത്ത് 75 ജില്ലകൾ അടച്ചിടേണ്ടിവരും

Varthamanam Bureau

Published

on

ന്യൂഡൽഹി / തിരുവനന്തപുരം:രളത്തിലെ 7 ജില്ലകൾ അടച്ചിടും. ഈ ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. കൊവിഡ് സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർകോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളാണ് അടച്ചിടുക.

കാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തതോ ആയ 75 ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സർക്കാരുകളോട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.

സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റുജില്ലകളിൽ കൂടി ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial