Connect with us

Kerala

രോഗം ബാധിച്ചവര്‍ 112; 12 പേര്‍ രോഗവിമുക്തരായി

Varthamanam Bureau

Published

on

  • ഇന്നലെ ഒന്‍പത് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഒമ്പത് പേര്‍ക്ക് കോഡിവ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആി. ഇതില്‍ ആറുപേരുടെ ഫലം ഇന്നലെ നെഗറ്റീവ് ആയി. ആകെ 12 പേര്‍ രോഗവിമുകത്രായി. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ രണ്ട് പേര്‍ പാലക്കാട് സ്വദേശികളാണ്. മൂന്നു പേര്‍ എറണാകുളത്തും, രണ്ട് പേര്‍ പത്തനംതിട്ടയിലും, ഇടുക്കിയിലും കോഴിക്കോടും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ ദുബൈയില്‍നിന്ന് എത്തിയവരാണ്. ഒരാള്‍ യു.കെയില്‍നിന്നും മറ്റൊരാള്‍ ഫ്രാന്‍സില്‍നിന്നും വന്നവരാണ്. മൂന്നു പേര്‍ക്കും കോണ്‍ടാക്ട് വഴിയാണ് രോഗം ലഭിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ രോഗം മാറി ഡിസ്ചാര്‍ജ് ആയി. ആകെ 76,542 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial