Connect with us

International

ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Varthamanam Bureau

Published

on

ലണ്ടന്‍: ബ്രട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 71 കാരനായ ചാള്‍സ് ഫിലിപ് ആര്‍തര്‍ ജോര്‍ജ്, സ്‌കോട്ട്‌ലന്‍ഡിലെ ബല്‍മോറല്‍ കൊട്ടാരത്തില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ കാമിലയ്ക്ക് രോഗം ബാധിച്ചിട്ടില്ല. മൊണാക്കോയിലെ ആല്‍ബര്‍ട്ട് രാജകുമാരനോടൊപ്പം രണ്ടാഴ്ച മുമ്പ് ചാള്‍സ് ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒമ്പത് ദിവസത്തിനുശേഷം ആല്‍ബര്‍ട്ടിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചാള്‍സിനും പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ബക്കിംഗ്‌ഹോം കൊട്ടാരത്തിലെ ഒരു ജീവനക്കാരനും കോവിഡ് 19 സ്ഥിരീകരിച്ചതായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial