Connect with us

National

കേന്ദ്രം സബ്‌സിഡി നിരിക്കില്‍ റേഷന്‍ ലഭ്യമാക്കും; സാമ്പത്തിക പാക്കേജ്‌ തീരുമാനം ഉടനുണ്ടാകും

Varthamanam Bureau

Published

on

  • സംസ്ഥാനത്ത് മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് മാസം 15 കിലോ അരി

ന്യൂദല്‍ഹി: രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമേ അനുസരിക്കാവൂ എന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജാവദേക്കര്‍. രാജ്യത്തെ 80 കോടി ജനങ്ങള്‍ സബ്‌സിഡ് നിരക്കില്‍ റേഷന്‍ നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് രൂപയ്ക്ക് അരി ലഭ്യമാക്കും, രണ്ട് രൂപയ്ക്ക് ഗോതമ്പ് ലഭ്യമാക്കും. ഏഴ് കിലോയാണ് ഭക്ഷ്യധാന്യം നല്‍കുക. സാമ്പത്തിക പാക്കേജ് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് വേതനവും ഭക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.പി.എല്‍., ബി.പി.എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യവിതരണം നടത്തുമെന്നും അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ സംസ്ഥാനത്ത് മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെതന്നെ നല്ല തോതില്‍ അരി കൊടുക്കുന്നുണ്ട്. അത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനു പുറമെ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial