Connect with us

Sports

പ്രതിസന്ധിയിലും കളിക്കാരുടെ പ്രതിഫലം കുറയ്ക്കില്ലെന്ന് ചെല്‍സി

admin_vartha

Published

on

ചെല്‍സി: കോവിഡ് പ്രതിസന്ധിയിലും ഒരു കളിക്കാരന്റേയും പ്രതിഫലം കുറക്കില്ലെന്ന് ഇംഗ്ലീഷ് പീമിയര്‍ ലീഗ് ക്ലബായ ചെല്‍സി. കോവിഡ് പ്രതിസന്ധിയില്‍ പെട്ടവരെ സാമ്പത്തികമായും അല്ലാതെയും സഹായിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് കളിക്കാരും ജീവനക്കാരുമായും ചര്‍ച്ച ചെയ്യുമെന്നും ചെല്‍സി അധികൃതര്‍ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട മറ്റു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന കാര്യം കളിക്കാര്‍ക്ക് തീരുമാനമെടുക്കാം. ഈ പ്രതിസന്ധി ഘട്ടത്തില്‍ കളിക്കാരുടെ പ്രതിഫലം കുറക്കാന്‍ ചെല്‍സി തീരുമാനിച്ചിട്ടില്ല- പ്രസ്താവനയില്‍ ക്ലബ് വ്യക്തമാക്കി.

അതേസമയം മറ്റൊരു ഇംഗ്ലീഷ് ക്ലബായ അഴ്സണല്‍ കളിക്കാരുടേയും പരിശീലകരുടേയും ശമ്പളത്തില്‍ 12.5% കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഒരുവര്‍ഷത്തെ കാലയളവിലാണ് ശമ്പളം കുറക്കുക. രണ്ട് ആഴ്ച്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീരുമാനം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial