Connect with us

Business

സഹകരണ സ്ഥാപനങ്ങൾ / ബാങ്കുകൾ – എല്ലാ വായ്പകൾക്കും മെയ് 31 വരെ മൊറട്ടോറിയം

Varthamanam Bureau

Published

on

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധയെ തുടർന്ന് വിവിധ മേഖലകളിൽ കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്ക് മൊറട്ടോറിയം അനുവദിച്ച് ആർ ബി ഐ നിർദേശങ്ങൾ പുറപ്പെടുവിച്ചു.നിലവിലെ സാഹചര്യത്തിൽ വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, NBFCs എന്നിവിടങ്ങളിൽ നിന്നുള്ള വായ്പകൾക്കാണ് മാർച്ച് ഒന്ന് മുതൽ മെയ് മുപ്പത്തി ഒന്ന് വരെ ഏകദേശം 2 മാസക്കാലത്തേക്ക് മൊറട്ടോറിയം അനുവദിച്ചത്. ഇതനുസരിച്ചു മുറ്റത്തെ മുല്ല വായ്‌പ പദ്ധതിക്കും മൊറട്ടോറിയം ബാധകമായിരിക്കും.


മൊറട്ടോറിയം സംസ്ഥാനത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ബാങ്കിൽ നിന്നും എടുത്തിട്ടുള്ള എല്ലാവിധ വായ്പകൾക്കും ബാധകമാണ്. കൂടാതെ മൊറട്ടോറിയം കാലാവധിയിൽ പിഴപലിശ ഈടാക്കാനോ പാടില്ല. എന്നാൽ മൊറട്ടോറിയം കാലാവധിയിൽ നിലവിലുള്ള പലിശ മൊറട്ടോറിയം കാലാവധിക്ക് ശേഷം ഈടാക്കാവുന്നതാണ്.ഇത് കൂടാതെ സഹകരണ സ്ഥാപനമോ ബാങ്കോ സ്വന്തം ഫണ്ട് ഉപയോഗിച്ച് നൽകുന്ന വായ്പകളുടെ പലിശയുടെ കാര്യത്തിൽ അതാത് സ്ഥാപനങ്ങളുടെ ഭരണസമിതിക്ക് വേണമെങ്കിൽ ഇളവ് അനുവദിക്കാവുന്നതാണ്.


പുതിയ മൊറട്ടോറിയം നിയമം നടപ്പിൽ വരുത്താനും സർക്കുലർ നിർദേശങ്ങൾ ഉറപ്പുവരുത്താനും എല്ലാ ജനറൽ വിഭാഗ ജോയിന്റ് രജിസ്ട്രാർമാരെയും ഓഡിറ്റ് വിഭാഗ ഡയറക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial