Connect with us

Kozhikode

കോവിഡ്-19: വ​ലി​യ​ങ്ങാ​ടി​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍

Asifali

Published

on

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്ന വ​ലി​യ​ങ്ങാ​ടി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ട് ക​ണ്ട് വി​ല​യി​രു​ത്തി​യ ശേഷമാണ് ന​ട​പ​ടി. ചെ​ക്ക് പോ​സ്റ്റു​ക​ള്‍ വ​ഴി വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ലി​യ​ങ്ങാ​ടി​യി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ പ​രി​ശോ​ധി​ക്കാന്‌ പ്ര​ത്യേ​കം സ്‌​ക്വാ​ഡു​ക​ളെ നി​യ​മി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു ഉ​ത്ത​ര​വി​റ​ക്കി.

ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്ന് ജി​ല്ല​യി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി വ​രു​ന്ന ഡ്രൈ​വ​ര്‍​വ​ര്‍​മാ​ര്‍ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​വ​ര്‍​മാ​രെ​യും സ​ഹാ​യി​ക​ളെ​യും ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ സ​ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കു​ക​യും ഇ​വ​ര്‍​ക്ക് ഹെ​ല്‍​ത്ത് സ്ലി​പ്പ് ന​ല്‍​കു​ക​യും ചെ​യ്യും. ​സ്ലി​പ്പി​ല്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച ദി​വ​സം, സ​മ​യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തും.

സ്ലി​പ്പു​ക​ള്‍ വ​ലി​യ​ങ്ങാ​ടി​യി​ലെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലെ ടീം ​പ​രി​ശോ​ധി​ച്ച് എ​ത്തി​യ സ​മ​യം രേ​ഖ​പ്പെ​ടു​ത്തും. ഇ​വ​ര്‍ അ​നാ​വ​ശ്യ​മാ​യി ജി​ല്ല​യി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ന​ട​പ​ടി.
കൂ​ടാ​തെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ പ​രി​ശോ​ധി​ക്കാ​ത്ത​വ​രെ വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​ന്നും ലോ​ഡ് ഇ​റ​ക്കി പോ​കുന്ന സ​മ​യം പ​രി​ശോ​ധി​ക്കാ​ന്‌ ഒ​രു ജീ​വ​ന​ക്കാ​ര​നെ​യും ര​ണ്ട് വോ​ള​ണ്ടി​യ​ര്‍​മാ​രെ​യും നി​യോ​ഗി​ക്കും. ഈ ​സ്‌​ക്വാ​ഡു​ക​ളി​ലേ​ക്ക് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ / വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ കു​റ​യാ​ത്ത ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​ന്ന​തി​ന് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റി​നെ​യും സ്‌​ക്വാ​ഡു​ക​ളോ​ടൊ​പ്പം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കു​ന്ന​തി​ന് സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ​യും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നെ മെ​ഡി​ക്ക​ല്‍ സ്‌​ക്രീ​നിം​ഗി​നാ​യി നി​യോ​ഗി​ക്കാ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ​യും ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്ന​വ​രെ നേ​രി​ട്ട് ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. വ​ലി​യ​ങ്ങാ​ടി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഒ​രു സ്ഥ​ല​ത്തു കൂ​ടി മാ​ത്ര​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി .
​പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും പ​രി​ശോ​ധി​ക്ക​ണം. ഇ​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ന​ല്‍​കേ​ണ്ട​താ​ണ്. ബ്രേ​ക്ക് ദ ​ചെ​യ്ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​മാ​യി ചേ​ര്‍​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തും.

വാ​ഹ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നാ​യി ശു​ചി​മു​റി ഒ​രു​ക്കേ​ണ്ട ചു​മ​ത​ല കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്കും ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ ഒാര്‍​ഡി​നേ​റ്റ​ര്‍​ക്കു​മാ​ണ്. വ​ലി​യ​ങ്ങാ​ടി പ​രി​സ​രം യ​ഥാ​സ​മ​യം അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ ഡി​വി​ഷ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍​ആ​ര്‍) കെ ​ഹി​മ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​എ എ​ന്‍​എ​ച്ച്) അ​നി​ത​കു​മാ​രി എ​ന്നി​വ​ര്‍​ക്കു ന​ല്‍​കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial