Connect with us

National

കോവിഡ്; കുറഞ്ഞ ചിലവിൽ വെന്റിലേറ്റർ നിർമിച്ച് ബാംഗ്ളൂർ കമ്പനി

admin_vartha

Published

on

ബെംഗളൂരു: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ആവശ്യമില്ലാത്ത വെന്റിലേറ്റര്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ച് ബെംഗളൂരു കമ്പനി ഡയനാമിക് ടെക്. 2,500 രൂപ മാത്രമാണ് നിര്‍മാതാക്കൾ ഇതിന് വിലയിട്ടിട്ടുള്ളത്. ലോകത്തിൽ തന്നെ വളരെ വില കുറഞ്ഞ വെന്റിലേറ്റർ ആണെന്നാണ് കമ്പനി അവകാശവാദം. വിമാനമുള്‍പ്പെടെയുള്ള വാഹനങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും സാങ്കേതിക വിദ്യയുള്ള സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഡയനാമിക് ടെക്.


‘ഇന്ത്യന്‍ കണ്ടുപിടിത്ത’ത്തെ നീതി അയോഗ് സി ഇ ഒ. അമിതാഭ് കാന്ത് പ്രശംസിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ മേഖലകളെയും പ്രാദേശിക ആശുപത്രി സംവിധാനങ്ങളെയും ഇത്തരം കണ്ടുപിടിത്തങ്ങൾ സ്വാധീനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘വിലക്കുറവും അനായാസം നിര്‍മിക്കാന്‍ കഴിയുമെന്നതും രാജ്യത്തെ ഉള്‍നാടുകളിലെ ആരോഗ്യ ശുശ്രൂഷയില്‍ ഉത്പന്നത്തിന്റെ പ്രാധാന്യമേറ്റും. ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കാം, ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു മാറ്റാം, എളുപ്പത്തില്‍ ഉപയോഗിക്കാം എന്നുള്ളതെല്ലാം ഉത്പന്നത്തിന്റെ പ്രത്യേകതകളാണ്. ജീവനുകള്‍ രക്ഷപ്പെടുത്താന്‍ ഇന്ത്യക്ക് ഇത്തരമൊരു ഉത്പന്നം ആവശ്യമായിരുന്നു, എയര്‍ ബസുകള്‍ക്കും ബോയിങ് വിമാനങ്ങള്‍ക്കും മറ്റുമുള്ള ഘടക വസ്തുക്കള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന ഡയനാമിക് ടെക് രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള ഓട്ടോമൊബൈല്‍ ഘടക വസ്തു നിര്‍മാതാക്കളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന എന്‍ജിനീയറിംഗ് കമ്പനിയുമാണ്.- ട്വീറ്റില്‍ പറഞ്ഞു.


വൈദുതി ഒട്ടും ആവശ്യമില്ലെന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌ത ഒരൊറ്റ അസംസ്‌കൃത വസ്‌തുക്കളും ഇതിന്റെ നിർമിതിയിൽ ഉപയോഗിച്ചില്ലെന്നും ഏറെ അഭിമാനിക്കാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial