Connect with us

International

യുഎസിൽ മരണം 45,000 കടന്നു; ലോകത്താകെ രോഗബാധിതർ 25 ലക്ഷം കവിഞ്ഞു

Asifali

Published

on

വാഷിങ്ടൻ: യുഎസിൽ കോവി‍ഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷം കടന്നു. 8,18,744 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മഹാമാരിയിൽ ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ട യുഎസിൽ മരണം 45,318 ആയി ഉയർന്നു. ഇന്നലെ മാത്രം 2804 പേരാണ് ഇവിടെ മരിച്ചത്. 

ആഗോള മരണസംഖ്യ 1,77,000 കടന്നു. പുതിയതായി 7,062 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,77,459 ആയി. ലോകത്താകെ രോഗബാധിതർ 25,55,745 ആയി. രോഗബാധിതരുടെ എണ്ണത്തിൽ യുഎസിന് പിന്നിലായി നിൽക്കുന്ന സ്പെയിനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,04,178 ആണ്.

ഇവിടെ 430 പേർക്ക് ഇന്നലെ മാത്രം ജീവൻ ന്ഷടമായതോടെ ആകെ മരണസംഖ്യ 21,282 ആയി. ഇറ്റലിയിൽ 1,83,957 പേർക്ക് രോഗം ബാധിച്ചപ്പോൾ മരണം 24,600 കടന്നു. ഫ്രാൻസിലും മരണസംഖ്യ 20,000 കടന്നു. ഈ രണ്ടു രാജ്യങ്ങളിലും 24 മണിക്കൂറിനിടെ 500ഓളം പേർക്കാണ് ജീവൻ നഷ്ടമായത്.

അതേസമയം,  രണ്ടുദിവസമായി ആശ്വാസത്തിലായിരുന്ന ബ്രിട്ടനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ഇന്നലെ പുറത്തുവന്ന കണക്കുകൾ. ഞായറാഴ്ച അഞ്ഞൂറിലേക്കും തിങ്കളാഴ്ച 449ലേക്കും കുറഞ്ഞ മരണനിരക്ക് ഇന്നലെ വീണ്ടും കുതിച്ചുയർന്ന് 823ൽ എത്തി. ആശുപത്രികളിലെ ആകെ മരണസംഖ്യ 17,337 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial