Connect with us

Sports

ജർമനിയിൽ പന്തുരുണ്ടപ്പോൾ ആദ്യ ജയം ഡോട്മുണ്ടിന്

Editor Varthamanam

Published

on

ബെര്‍ലിന്‍: മാസങ്ങള്‍ക്ക് ശേഷം ജര്‍മ്മനിയില്‍ പന്തുരുളിയപ്പോള്‍ ആദ്യ ജയം ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഷാല്‍ക്കെയെയാണ് ഡോര്‍ട്ട്മുണ്ട് തോല്‍പ്പിച്ചത്. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് മാര്‍ച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച മല്‍സരങ്ങള്‍ക്കാണ് ഇന്ന് ജര്‍മ്മനിയില്‍ തുടക്കമായത്. ഗുറേറോ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഡോര്‍ട്ട്മുണ്ടിന്റെ ജയം. ഹാളണ്ട്(29), ഗുറേറോ(45, 63), ഹസാര്‍ഡ്(48) എന്നിവരാണ് ഡോര്‍ട്ട്മുണ്ടിന്റെ സ്‌കോറര്‍മാര്‍.

ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കുമായുള്ള ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍ വ്യത്യാസം ഒന്നായി കുറഞ്ഞു. ബയേണിന് ലീഗില്‍ 55 പോയിന്റും ഡോര്‍ട്ട്മുണ്ടിന് 54 പോയിന്റുമാണുള്ളത്. മറ്റ് മല്‍സരങ്ങളില്‍ വോള്‍സ്ബര്‍ഗ് ഓഗ്‌സ്ബര്‍ഗിനെ 2-1ന് തോല്‍പ്പിച്ചു. ഹഫ്‌നിഹെമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ഹെര്‍ത്താ ബെര്‍ലിന്‍ തോല്‍പ്പിച്ചു. ഫ്രേബര്‍ഗ്-ആര്‍ ബി ലെപ്‌സിഗ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial