Connect with us

Uncategorized

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണം; ഹൈകോടതി

admin_vartha

Published

on

കൊച്ചി: അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതെന്ന് ഹൈകോടതി. സാമൂഹിക സുരക്ഷിതത്വം ഇല്ലാതെ സാമൂഹിക അകലം കൊണ്ട് കാര്യമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കരാറുകാരാണെന്ന് അമിക്കസ് ക്യൂറി ഹൈകോടതിയെ അറിയിച്ചു. കോവിഡ് കാലത്ത് അതിഥി തൊഴിലാളികളുടെ ദൈനംദിന ചെലവുകള്‍ പലയിടത്തും നോക്കുന്നത് കരാറുകാര്‍ തന്നെയാണ്. പല കരാറുകാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥയുണ്ടായി. ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുക എന്നത് ഒരു പ്രശ്നമാണെന്നും അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി.

പ്രാഥമിക മേല്‍നോട്ട ചുമതല മാത്രമാണ് കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. കരാറുകാര്‍ വഴിയല്ലാതെ എത്തിയ തൊഴിലാളികള്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്. ഇവരെ നാട്ടിലേക്ക് അയക്കുക ഇപ്പോള്‍ പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പായിപ്പാടും പെരുമ്ബാവൂരും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് വിഷയം ഹൈകോടതി പരിശോധിച്ചത്. കേസ് ഏപ്രില്‍ 17ന് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial