Connect with us

gulf

കോവിഡ്​ ബാധിതരും ആരോഗ്യ പ്രവർത്തകരും നോമ്പ് എടുക്കേണ്ടതില്ലെന്ന്​ ഫത്‍വ

Varthamanam Bureau

Published

on

കോവിഡ്​ ബാധിതരും ആരോഗ്യ പ്രവർത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന്​ യു.എ.ഇ ഫത്‍വ കൗൺസിൽ മതനിയമം പുറപ്പെടുവിച്ചു. നിലവിലെ സ്ഥിതിക്ക്​ മാറ്റമില്ലെങ്കിൽ പള്ളികളിലെ പെരുന്നാൾ നമസ്കാരവും ഒഴിവാക്കാമെന്നും ഫത്‍വയിൽ നിർദേശം നൽകി. ഇതുൾപെടെ അഞ്ച്​ നിർദേശങ്ങളാണ്​ ഉത്തരവിലുടെ പുറപ്പെടുവിച്ചിരിക്കുക്കുന്നത്​.

ഫത്‍വയിലെ നിർദേശങ്ങൾ:-

കോവിഡ്​ ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും കോവിഡ്​ ബാധിതരും നോമ്പെടുക്കേണ്ടതില്ല. കോവിഡ്​ രോഗലക്ഷണങ്ങളുള്ളവരുടെ നില വഷളാവാൻ സാധ്യതയുണ്ടെന്ന്​​ ഡോക്ടർമാർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അവരും നോമ്പെടുക്കരുത്​.

റമദാൻ മാസത്തിലെ രാത്രി നമസ്​കാരമായ തറാവീഹ്​ നമസ്​കാരം പള്ളികളിൽ നിർവഹിക്കരുത്​. വീടുകളിൽ നമസ്​കരിക്കാം.
നിലവിലെ അവസ്​ഥക്ക്​ മാറ്റമുണ്ടായില്ലെങ്കിൽ ഈദുൽ ഫിത്വർ നമസ്കാരംഉണ്ടാവില്ല
വീടുകളിൽ സുബഹി നമസ്​കാരത്തിന്​ ശേഷം പെരുന്നാൾ നമസ്​കരിക്കാം. ഒരേ വീട്ടിൽ താമസിക്കുന്നവർക്ക്​ ഒരുമിച്ച്​ നമസ്​കരിക്കാം. എന്നാൽ, ജീവന്​ ഭീഷണിയാവുന്ന തരത്തിലാവരുത്​ ഒരുമിച്ചുള്ള നമസ്​കാരം. ഇത്തരം പ്രവൃത്തികൾ ഇസ്​ലാം നിരോധിച്ചിട്ടുണ്ട്​.
വെള്ളിയാഴ്​ച ജുമുഅ നമസ്​കാരങ്ങൾ അനുവദിനീയമല്ല.
ഈ സമയങ്ങളിൽ വീടുകളിൽ ളുഹർ നമസ്​കരിക്കണം.
സക്കാത്ത്​ നൽകുന്നത്​ പരമാവധി നേരത്തെയാക്കണം. സക്കാത്ത്​ ആവശ്യമായ സാഹചര്യമാണിത്​. സക്കാത്ത്​ നൽകാൻ പ്രത്യേക സമയം നിശ്​ചയിക്കേണ്ട കാര്യമില്ല. ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങൾക്കനുസൃതമായി സക്കാത്ത്​ നൽകാൻ പ്രവാചകൻ ഉണർത്തിയിട്ടുണ്ട്​.

പരമാവധി രാജ്യത്തിനുള്ളിലുള്ളവർക്ക്​ സക്കാത്ത്​ നൽകാൻ ശ്രമിക്കണം.
സക്കാത്ത്​ നൽകുന്നത്​ പരമാവധി നേരത്തെയാക്കണം. സക്കാത്ത്​ ആവശ്യമായ സാഹചര്യമാണിത്​. സക്കാത്ത്​ നൽകാൻ പ്രത്യേക സമയം നിശ്​ചയിക്കേണ്ട കാര്യമില്ല. ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങൾക്കനുസൃതമായി സക്കാത്ത്​ നൽകാൻ പ്രവാചകൻ ഉണർത്തിയിട്ടുണ്ട്​. പരമാവധി രാജ്യത്തിനുള്ളിലുള്ളവർക്ക്​ സക്കാത്ത്​ നൽകാൻ ശ്രമിക്കണം. ഇതിനായി എമിറേറ്റ്​സ്​ റെഡ്​ ക്രസന്റ്​ പോലുള്ളവയെയും സന്നദ്ധ സംഘടനകളെയും സർക്കാർ അധികൃതരെയും സമീപിക്കുന്നതാവും ഉചിതമെന്നും ഫത്​വയിൽ നിർദേശം നൽകി.
കോവിഡ്​ വൈറസ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ യോഗം ചേർന്നാണ്​ തീരുമാനങ്ങളെടുത്തത്​. റമദാൻ മാസത്തിന്റെ പരിശുദ്ധി ഉൾകൊണ്ട്​ ആവശ്യമുള്ളവർക്ക്​ സഹായം എത്തിക്കണമെന്ന്​ മെമ്പർമാർ ഉണർത്തി.

കോവിഡിനെതിരായ പോരാട്ടത്തിൽ യു.എ.ഇയുടെ പ്രവർത്തനങ്ങൾ വിജയം കാണാൻ പ്രാർഥിക്കുന്നതായും ലോകത്തെ ഈ മഹാമാരിയിൽ നിന്ന്​ ദൈവം രക്ഷിക്കട്ടെയെന്നും അവർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial