Connect with us

Education

മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പ് കേന്ദ്ര സർക്കാരിന്റെ തീരുമാനം അനുസരിച്ച്: മന്ത്രി

Varthamanam Bureau

Published

on

തിരുവനന്തപുരം∙ കോവിഡ് ഭീഷണിയെ തുടർന്നു മുടങ്ങിയ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പ് കേന്ദ്ര സർക്കാരിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ്. 

കോവിഡ് മൂലം അക്കാദമിക് കലണ്ടർ പൂർണമായും താളം തെറ്റി. പരീക്ഷകളെല്ലാം തീർത്തു മധ്യവേനലവധിയും മൂല്യനിർണയവും തുടങ്ങേണ്ട സമയമായി. എസ്എസ്എൽസിക്കും ഹയർസെക്കൻഡറിക്കും ഇനി മൂന്നു ദിവസത്തെ പരീക്ഷക‌ളാണു ശേഷിക്കുന്നത്. കോവിഡ് മൂലം സിബിഎസ്ഇ പരീക്ഷ മാറ്റി വച്ചിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. തുടർന്നാണ് എല്ലാം മാറ്റിയത്. പിന്നാലെ ലോക്ഡൗൺ കൂടി വന്നതോടെ അതിന്റെ ഇളവനുസരിച്ചേ ഇനി തീരുമാനം എടുക്കാനാവൂ എന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial