Connect with us

National

കോർപറേറ്റ് വൽക്കരണത്തിനൊരുങ്ങി ഇന്ത്യ; ബഹിരാകാശ രംഗത്ത് ഇനി സ്വകാര്യ കമ്പനികൾക്കും പങ്കാളിയാകാം

Asifali

Published

on

ന്യൂഡല്‍ഹി: സമസ്‌ത മേഖലയിലും സ്വകാര്യവത്കരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ബഹിരാകാശ രംഗം, വൈദ്യുതി തുടങ്ങി പ്രധാനപ്പെട്ട എല്ലാ മേഖലയിലും സ്വകാര്യവത്കരണം നടത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ പ്രവര്‍ത്തനങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കും. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളില്‍ അടക്കം ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് പങ്കാളികളാകാം. ഐഎസ്ആര്‍ഒയ്ക്കായിരിക്കും നിയന്ത്രണം. കൂടാതെ ഐഎസ്ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കുകയും ചെയ്യാനാകും. സ്വകാര്യ പങ്കാളിത്തത്തിന് നയവും നിയന്ത്രണ സംവിധാനവും വരുമെന്നും ധനമന്ത്രി പറഞ്ഞു.

ആണവോര്‍ജ മേഖലയില്‍ ഗവേഷണ റിയാക്ടറുകള്‍ നിര്‍മിക്കും. പിപിപി മാതൃകയിലാവും ഇവ നിര്‍മിക്കുക. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികിൽസയ്ക്കാവശ്യമായ മെഡിക്കല്‍ ഐസോടോപ്പുകള്‍ നിര്‍മിക്കാനായാണ് ഗവേഷണം. ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ സമയം സൂക്ഷിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തുന്നതിനായും സംയുക്ത ഗവേഷണം നടത്തും. ആണവോര്‍ജ മേഖലയില്‍ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. കൽക്കരി ഖനനത്തിലും സ്വകാര്യവത്കരണം നടപ്പാക്കും. സംരഭകർക്കുള്ള വ്യവസ്ഥകൾ ഉദാരമാക്കുന്നതോടെ ആർക്കും ലേലത്തിൽ പങ്കെടുക്കാൻ കഴിയും. 50000 കോടി രൂപ ചെലവഴിച്ച് കൽക്കരി നീക്കത്തിന് സൗകര്യമൊരുക്കും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 49% ആയിരുന്നു. വിദേശകമ്പനികൾക്ക് നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാനും കഴിയും. ഓർഡൻസ് ഫാക്ടരികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും. ഇത് കോർപറേറ്റ് വത്കരണമാണെന്നും ധനമന്ത്രി പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial