Connect with us

gulf

ഇന്ത്യൻ മെഡിക്കൽ സംഘത്തിന് ദുബയിൽ സ്വീകരണം

admin_vartha

Published

on

പ്രവാസലോകത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ യുഎഇയിൽ എത്തിയ ഇന്ത്യയിൽനിന്നുള്ള ആദ്യ മെഡിക്കൽ സംഘത്തിന് ദുബയ് വിമാനത്താവളത്തിൽ സ്വീകരണം. ബംഗളൂരുവിൽനിന്നുള്ള പ്രത്യേക വിമാനത്തിലാണ്​ ആസ്​റ്റർ ആശുപത്രികളിലെ 88 പേരടങ്ങുന്ന സംഘം ശനിയാഴ്ച രാത്രിയോടെ ദുബയിൽ എത്തിയത്.

കേരളം, കർണാടക, കൊലാപൂർ എന്നിവിടങ്ങളിലെ നഴ്​സുമാരാണ് ആദ്യ സംഘത്തിൽ. കോവിഡ് 19 ആരോഗ്യമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ ദുബയ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. ദുബയ് ഉള്‍പ്പെടെയുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മികവുറ്റ സേവനം നടത്തുന്നത് മലയാളി നഴ്‌സുമാരായതിനാലാണ് ദുബയ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളിലെ ജീവനക്കാരുടെ സേവനം തേടിയത്.

ആറുമാസത്തെ കാലാവധിയുള്ള പ്രത്യേക കരാറിലാണ് ജോലി. ഇത് കേരളത്തിന്റെ ആതുരസേവന മേഖലയ്ക്കും നഴ്‌സുമാര്‍ക്കുമുള്ള അംഗീകാരമാണെന്നും ഇതിനായി ആസ്റ്ററിനെ തിരഞ്ഞെടുത്തത് അഭിമാനകരമാണെന്നും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial