Connect with us

Business

“It’s Time”…ഇതാ സമയമായി…റാവിസ് അഷ്ടമുടി അതിഥികൾക്കായി തുറക്കുന്നു.

Varthamanam Bureau

Published

on

കൊല്ലം:  സർക്കാർ നിർദേശിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  റാവിസ് അഷ്ടമുടിയുടെ വാതായനങ്ങൾ, 17 – ന് അതിഥികൾക്കായി തുറക്കുന്നു. ഇതിനായി “It’s time” എന്ന് നാമകരണം ചെയ്ത പ്രത്യേക പ്രചാരണ പരിപാടിയിലൂടെ റാവിസ് തുടക്കം കുറിച്ചു.

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അണുവിടാതെ തെറ്റിക്കാതെ, കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ച്, ലോകോത്തര സുരക്ഷാ സന്നാഹങ്ങളോടെ തീർത്തും വ്യത്യസ്തമായൊരു വിനോദസഞ്ചാര  ലോകമാണ് അഷ്ടമുടിയിൽ റാവിസ് ഒരുക്കിയിട്ടുള്ളത്.
ഭയമല്ല മറിച്ച് ജാഗ്രത മാത്രം മതി എന്ന സാന്ത്വനത്തിൽ ഉറച്ച് നിന്ന് കൊണ്ട് കോവിഡിനെതിരെ ലോകത്തിനൊപ്പം നമ്മളും പടപൊരുതുകയാണ്. അതിന്റെ ഭാഗമായി നിശ്ചലമായി പോയ കർമ്മ മേഖലകൾ ഒന്നൊന്നായി തുറന്നു വരികയാണ്. അങ്ങനെ ഇപ്പോഴിതാ കേരളത്തിലെ ടൂറിസം മേഖലയും അതിഥികളെ വരവേൽക്കാൻ  തയ്യാറായിരുന്നു.  – It’s time. 

കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ റാവിസ് വരച്ച് ചേർത്ത ആതിഥ്യ മര്യാദകളുടെ, തനത് ഭാവങ്ങളുടെ ചാരുത കൈവിടാതെ, മാറിയ ചുറ്റുപാടുകൾ നിഷ്കർഷിക്കുന്ന സാമൂഹിക അകലം പാലിക്കൽ, സമ്പർക്ക രഹിത ക്രയവിക്രയം, അധികരിച്ച വ്യക്തിശുചിത്വ മാനദണ്ഡങ്ങൾ തുടങ്ങിയവയിൽ അധിഷ്ഠിതമായ ഒരു പുത്തൻ ഹോസ്പിറ്റാലിറ്റി സൗരഭ്യത്തിലേക്കാണ് അതിഥികളെ  ക്ഷണിക്കുന്നത്. ഇതിനായി “It’s time” എന്ന് നാമകരണം ചെയ്ത പ്രത്യേക പ്രചാരണ പരിപാടിയും ആരംഭിച്ചു.

കോവിഡിന് എതിരെയുള്ള ജാഗ്രതയ്ക്ക് മുൻതൂക്കം നല്കി കൊണ്ടുള്ള ഹോസ്പിറ്റാലിയുടെ ഈ നവ്യാനുഭവങ്ങൾ കേരളത്തിനകത്തുള്ള അതിഥികൾക്ക് അനുഭവവേദ്യമാക്കാനാണ് മുഖ്യമായും ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി തികച്ചും ആകർഷകമായ നിരക്കുകളിലായിരിക്കും അഷ്ടമുടിയിലെ  സേവനങ്ങൾ ലഭ്യമാക്കുക. 
ഇതോടൊപ്പം റാവിസ് അഷ്ടമുടിയിലെ കൺവൻഷൻ സെന്ററും ബാൻക്വറ്റ് ഹാളും സാമൂഹ്യ അകലവും മറ്റ് പൂർണമായ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് തുറക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 8590444555 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial