Connect with us

Kozhikode

കോടഞ്ചേരിയെ ഹോട്‌സ്‌പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കി

admin_vartha

Published

on

കോടഞ്ചേരി: ആരോഗ്യവകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ ഹോട്‌സ്പോട്ട് സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിനെ ഒഴിവാക്കി.

മൈക്കാവുള്ള ആരോഗ്യപ്രവർത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കോടഞ്ചേരിയെ ഹോട്സ്പോട്ട് മേഖലയായി പ്രഖ്യാപിച്ചത്.

ഇതോടെ ഗ്രാമപ്പഞ്ചായത്തിലേക്കുള്ള മുഴുവൻ വഴികളും പോലീസ് അടച്ചിരുന്നു. പിന്നീട് കോടഞ്ചേരിയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

കഴിഞ്ഞമാസം 23-നായിരുന്നു മൈക്കാവ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം രോഗം ഭേദമായ ഇവർ വീട്ടിൽ വിശ്രമത്തിലാണ്. ഹോട്സ്പോട്ടിനെത്തുടർന്ന് കോടഞ്ചേരിയിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായി പോലീസ് അറിയിച്ചു. എന്നാൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഇതോടെ കോടഞ്ചേരിയിലെ കടകൾ വൈകീട്ട് അഞ്ചുമണിവരെ തുറന്ന് പ്രവർത്തിക്കാനാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial