Connect with us

National

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത, ലോക്ക്ഡൌണ്‍ കാരണം യാത്ര മുടങ്ങിപ്പോയവര്‍ക്ക് പണം തിരികെ ലഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം

admin_vartha

Published

on

ലോക്ഡൗൺ കാലത്ത് വിമാനയാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകാൻ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് യാത്രക്കാർക്ക് തിരിച്ചടിയാവുന്നു. യാത്രമുടങ്ങിയ ഭൂരിപക്ഷം പേർക്കും തുക തിരിച്ചുകിട്ടില്ല. ടിക്കറ്റ് തുക കൈപറ്റിയ വിമാനകമ്പനികളെ സഹായിക്കാൻ മാത്രമാണ് ഉത്തരവ് എന്ന ആക്ഷേപം ശക്തമാവുകയാണ്.

വ്യോമയാന മന്ത്രാലയം ഈമാസം 16 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാർച്ച് 25, ഏപ്രിൽ 14 എന്നീ തിയതികൾക്ക് ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പണം തിരിച്ചുനൽകേണ്ടത്. എന്നാൽ, കാലയളവിൽ യാത്ര ചെയ്യാൻ നേരത്തേ ടിക്കറ്റെടുത്തവർക്ക് ഇത് ബാധകല്ലെന്നാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികൾ വിശദീകരിക്കുന്നത്.

മാർച്ച് 25 ന് ലോക്ക്ഡൗൺ നിലവിൽ വന്നിരിക്കെ പിന്നീടുള്ള ദിവസങ്ങളിൽ ആരും പുതുതായി ടിക്കറ്റെടുക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ വിമാനകമ്പനികളെ മാത്രം സഹായിക്കുന്ന റീഫണ്ട് നാടകമാണ് ഉത്തരവെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.

ലോക്ക്ഡൗൺ വരും മുമ്പ് ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക് സൗജന്യമായി തീയതി മാറ്റാൻ മാത്രമേ സാധിക്കൂ. ഭൂരിപക്ഷം യാത്രക്കാരുടെയും ടിക്കറ്റ് തുക ഇതോടെ വിമാനകമ്പനികളുടെ കൈയിലിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial