Connect with us

Kerala

പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും അയിത്തം കല്‍പ്പിക്കുന്നത് ക്രൂരമെന്ന് മുല്ലപ്പള്ളി

Asifali

Published

on

തിരുവനന്തപുരം: പ്രവാസികളെയും മറുനാടന്‍ മലയാളികളെയും രോഗവാഹകരായി ചിത്രീകരിച്ച് സാമൂഹിക അയിത്തം കല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമം നിന്ദ്യവും ക്രൂരവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നമ്മുടെ നാടിന്റെ പുരോഗതിക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയ പ്രവാസികള്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പിറന്ന മണ്ണിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നതിനു പകരം അവരെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജന്മനാട്ടിലേക്ക് മടങ്ങിവരാനുള്ള ഒരു പൗരന്റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. നിബന്ധനകള്‍ക്ക് വിധേയമായി സൂക്ഷമമായ ആരോഗ്യപരിശോധനകള്‍ക്ക് പ്രവാസികളെയും മറുനാടന്‍ മലയാളികളേയും ക്വാറന്റീനിയിലേക്ക് അയക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇവരെ സാമൂഹികമായി ബഹിഷ്‌ക്കരിക്കണമെന്ന തരത്തില്‍ പലഭാഗത്തു നിന്നും പ്രസ്താവനകള്‍ ഉണ്ടാകുന്നത് തികച്ചും വേദനാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial