Connect with us

Kozhikode

ചിക്കന് 200 രൂ​പ​യ്ക്ക് വി​ൽ​ക്കാ​ൻ ധാ​ര​ണ; നാളെ മു​ത​ൽ കോ​ഴി​ക്ക​ട​ക​ൾ തു​റ​ക്കും

Asifali

Published

on

200 രൂ​പ​യ്ക്ക് ചി​ക്ക​ന്‌ വി​ൽ​ക്കാ​ൻ ധാ​ര​ണ​യാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ട​ക​ൾ തു​റ​ക്കും. കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

ര​ണ്ട് ദി​വ​സ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​ഴി​ക്ക​ട​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. 220 രൂ​പ​യ്ക്ക് ചി​ക്ക​ൻ വി​ൽ​ക്കു​ന്ന​തി​നെ​തിരേ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സ​മ​രം. വ്യാ​ഴാ​ഴ്ച മു​ത​ൽ ജി​ല്ല​യി​ൽ കോ​ഴി​വ​ര​വ് നി​ല​ച്ചി​രു​ന്നു.

ജി​ല്ല​യി​ൽ 1600 ഒാ​ളം കോ​ഴി​ക്ക​ട​ളാ​ണു​ള്ള​ത്. കോ​വി​ഡ് തു​ട​ക്ക​ത്തി​ൽ 130-140 രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച 220ലെ​ത്തി​യ​ത്. ക​ള​ക്ട​റു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എം.​പി അ​ബ്ദു​ൽ ഗ​ഫൂ​ർ, ചി​ക്ക​ൻ വ്യാ​പാ​രി​സ​മി​തി പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് പൊ​ക്കു​ന്ന്, സെ​ക്ര​ട്ട​റി മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial