Connect with us

Politics

പാലത്തായി പീഡനം: പൊലിസിന്റെ അനാസ്ഥ തുറന്നുപറഞ്ഞ് മന്ത്രി ശൈലജ ടീച്ചര്‍

Varthamanam Bureau

Published

on

തിരുവനന്തപുരം: പാലത്തായിയില്‍ സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ, പൊലിസിന്റെ അനാസ്ഥ തുറന്നുപറഞ്ഞ് വനിതാശിശുക്ഷേമ- ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അറിഞ്ഞത് ഇയാള്‍ ഒളിവില്‍ പോയെന്ന വിവരമാണെന്നും മന്ത്രി പറഞ്ഞു.സി.പി.എം ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു മന്ത്രിയുടെ പ്രതികരണം.കണ്ണൂര്‍ കൂത്തുപറമ്പിലെ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പത്മരാജന്‍ എന്ന അധ്യാപകന്‍ കൂടിയായ ബി.ജെ.പി നേതാവിന്റെ പീഡനത്തിനിരയായത്.പോക്‌സോ കേസ് ആയിരുന്നിട്ട് കൂടി കുട്ടിയുടെ മൊഴിയെടുത്തിട്ട് പോലും പ്രതിയെ പിടികൂടാന്‍ പൊലിസ് തയ്യാറായില്ല.പകരം,കുട്ടിയെ നിരവധി തവണ ചോദ്യംചെയ്യലിനും മറ്റുമായി നിരവധി സ്ഥലങ്ങളിലേക്ക് പൊലിസ് വിളിച്ചുവരുത്തുകയും ചെയ്തു.ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്.

ശൈലജ ടീച്ചറുടെ ഫെയ്‌സ്ബുക്ക് ലൈവ് തുടങ്ങിയപ്പോള്‍ മുതല്‍ നൂറു കണക്കിന് പേരാണ് ഇതു സംബന്ധിച്ച് ചോദ്യമുന്നയിച്ചത്. സ്വന്തം മണ്ഡലത്തിലുണ്ടായ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്തുകൊണ്ട് ഇടപെട്ടില്ലെന്നായിരുന്നു ചോദ്യം.
നിരവധി പേര്‍ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.സംഭവത്തില്‍ എഴുത്തുകാരായ എഴുത്തുകാരായ കെ.ആര്‍ മീര, കെ. സച്ചിദാനന്ദന്‍, ബി.ആര്‍.പി ഭാസ്‌കര്‍, കെ. അജിത,എം.എന്‍ കാരശ്ശേരി,ജെ. ദേവിക,ഡോ:ഖദീജ മുംതാസ്, ടി.ടി ശ്രീകുമാര്‍,പി.ഗീത, സി.എസ് ചന്ദ്രിക, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്കും ശൈലജ ടീച്ചര്‍ക്കും പരാതിക്കത്ത് നല്‍കുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial