Connect with us

gulf

ഹറമില്‍ തറാവീഹ് നമസ്കാരം നടക്കും: വിശ്വാസികള്‍ക്ക് പ്രവേശനമില്ല

admin_vartha

Published

on

നോമ്പുതുറ വിഭവങ്ങള്‍ ഹറമിനടുത്ത വീടുകളിലെത്തിക്കും

സൌദിയില്‍ റമദാനിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാകില്ല. ഹറം ജീവനക്കാരും ഉദ്യേഗസ്ഥരുടേയും ഉള്‍പ്പെടുത്തി റമദാനിലെ രാത്രി നമസ്കാരമായ തറാവീഹ് തുടരും.

റകഅത്തുകളുടെ എണ്ണം പകുതിയാക്കി കുറച്ച് പത്താക്കി. ഹറമില്‍ സമ്പൂര്‍ണ അണു നശീകരണ പ്രവൃത്തികള്‍ ഓരോ ദിനവും തുടരുകയാണ്. ജീവനക്കാരെ ശരീര താപനില നോക്കിയതിന് ശേഷമാണ് പ്രവേശിപ്പിക്കുന്നത്. റമദാനില്‍ നടക്കാറുള്ള പൊതു നോമ്പുതുറയും ഇത്തവണ ഹറം മുറ്റത്തുണ്ടാകില്ല. പകരം നൂറുകണക്കിന് കമ്പനികള്‍ ഹറമിനായി സംഭാവനയും സ്പോണ്‍സുറും ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങള്‍ മക്കയിലേയും മദീനയിലേയും വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുക. ഇരു ഹറം കാര്യാലയ പ്രസിഡണ്ടായ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസാണ് തറാവീഹ് സംബന്ധിച്ച വിവരങ്ങളറിയിച്ചത്.

റമദാനില്‍ ഉടനീളം ഹറമിലേക്ക് ഒരു നേരവും വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാകില്ല. പ്രവേശനം റദ്ദാക്കിയ ശേഷവും ഇരു ഹറമുകളിലും ജീവനക്കാരേയും ഉദ്യേഗസ്ഥരേയും വെച്ച് ജുമുഅ നമസ്കാരവും തുടരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial