Connect with us

Education

കോളേജ് അധ്യയന വര്‍ഷം സെപ്തംബറില്‍ ആരംഭിച്ചാല്‍ മതി: നിര്‍ദേശവുമായി യുജിസി സമിതി

admin_vartha

Published

on

ന്യൂഡെല്‍ഹി: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കോളേജുകളിലെ പുതിയ അധ്യയന വർഷം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന് യു ജി സി ഉപസമിതിയുടെ നിർദ്ദേശം. വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലായിൽ നടത്താനും സമിതി നിർദേശിക്കുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട അധ്യായന വർഷം ഒന്നരമാസം വൈകി സെപ്തംബറിൽ മാത്രം ആരംഭിച്ചാൽ മതിയെന്നാണ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ശുപാർശ നൽകുന്നതിനായി യു ജി സി നിയമിച്ച ഉപസമിതി നിർദ്ദേശിച്ചിരിക്കുന്നത്.അതേസമയം വർഷാന്ത്യ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലായിൽ നടത്താനും കഴിയുമെങ്കിൽ ഓൺലൈനായി തന്നെ പരീക്ഷകൾ നടത്തണമെന്ന നിർദ്ദേശമാണ് സമിതി മുന്നോട്ടുവെക്കുന്നത്.

മെഡിക്കൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ നേരത്തെ നിശ്ചയിച്ച തീയതിയും നീണ്ടുപോകാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്.

ഉപസമിതിയുടെ നിർദ്ദേശം യു ജി സി പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം യുജിസിയുടേത് ആയിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial