Connect with us

International

ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ട്വിറ്റര്‍; ലോക്ക് ഡൗണ്‍ കഴിഞ്ഞാലും വീട്ടിലിരുന്ന് ജോലിചെയ്യാം

Varthamanam Bureau

Published

on

സാന്‍ഫ്രാന്‍സിസ്‌കോ: ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലിചെയ്യാന്‍ അനുമതി നല്‍കി ട്വിറ്റര്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂട്ടിയ ഓഫിസുകള്‍ സപ്തംബറിനു മുമ്പ് തുറക്കാന്‍ സാധ്യതയില്ലെന്നും സ്ഥിരമായി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുമാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. അതിനനുസരിച്ച് സ്ഥാപനത്തിന്റെ നയങ്ങളില്‍ മാറ്റംവരുത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയെ ഉദ്ധരിച്ച് ബസ്ഫീഡ് ന്യൂസാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍, കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആദ്യമായി വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ കമ്പനികളിലൊന്നാണ്. ഈ നയം മുമ്പോട്ടും തുടരുമെന്നാണ് കമ്പനി അറിയിക്കുന്നത്.

ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ആദ്യമേ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും ട്വിറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമ്പനി തുറന്നാലും ഓഫിസില്‍ വരണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കായിരിക്കുമെന്ന് ട്വിറ്റര്‍ ചീഫ് എച്ച്ആര്‍ ഓഫിസര്‍ ജെന്നിഫര്‍ ക്രിസ്റ്റി വിശദീകരിച്ചു. സപ്തംബറിന് മുമ്പ് ബിസിനസ് യാത്രകളൊന്നുമുണ്ടാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം അവസാനംവരെ ഒട്ടുമിക്ക ജീവനക്കാര്‍ക്കും വീട്ടിലിരുന്ന ജോലിചെയ്യാന്‍ അനുവാദം നല്‍കിയതായി കഴിഞ്ഞയാഴ്ച ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചില ജീവനക്കാര്‍ക്ക് ജൂണ്‍ മുതല്‍ ഓഫിസിലെത്തേണ്ടിവരുമെന്നും മറ്റുള്ളവര്‍ക്ക് വര്‍ഷാവസാനംവരെ വീട്ടിലിരുന്ന് ജോലിതുടരാമെന്നും ഗൂഗിളും അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial