Connect with us

International

ബിജെപി എംപിയുടേതടക്കം മുസ്‌ലിം വിരുദ്ധ- വിദ്വേഷ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍; നടപടി കേന്ദ്ര ആവശ്യപ്രകാരം

Asifali

Published

on

ന്യൂഡൽഹി: ​ദക്ഷിണ ബം​ഗളുരു ബിജെപി എംപി തേജസ്വി സൂര്യ എന്ന ലക്യ സൂര്യനാരായണ തേജസ്വിയുടെ മുസ്‌ലിം വിരുദ്ധ- വിദ്വേഷ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. ഇയാളുടേത് കൂടാതെ വിദ്വേഷവും വിഭാഗീയതയും സൃഷ്​ടിക്കുന്ന മറ്റു ചില ട്വീറ്റുകൾ കൂടി ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ്​ നടപടിയെന്ന്​ ട്വീറ്റുകൾ നീക്കം ചെയ്യുന്ന ലുമൻ ഡാറ്റാബേസ്​ വ്യക്തമാക്കി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത്​ സംഘ്​പരിവാർ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും വിദ്വേഷപ്രചരണവും അന്താരാഷ്​ട്രതലത്തിൽ ചർച്ചയായ സാഹചര്യത്തിലാണ്​ കേന്ദ്ര സർക്കാരി​ന്റെ നടപടി. ഇക്കാര്യത്തിൽ അറബ് രാജ്യങ്ങൾ ഇന്ത്യയെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. 2015 ൽ തേജസ്വി സൂര്യ അറബി വനിതകളെ അധിക്ഷേപിച്ചു നടത്തിയ ട്വീറ്റ് കഴിഞ്ഞമാസം വീണ്ടും ഉയർന്നുവന്നിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ​ഗൾഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖരാണ് പ്രതിഷേധവുമായി രം​ഗത്തുവന്നത്. ഇയാളടക്കമുള്ള വിദ്വേഷ പ്രചാരകർക്കെതിരെ ​ഗൾഫ് രാജ്യങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

2015ൽ സൂര്യ എഴുതിയതടക്കം നൂറിലധികം ട്വീറ്റുകൾ ഇന്ത്യയിൽ ഇനി ലഭ്യമാകില്ല. “ശരിയാണ്, ഭീകരതയ്ക്ക് ഒരു മതവുമില്ല. എന്നാൽ തീവ്രവാദിക്ക് തീർച്ചയായും ഒരു മതമുണ്ട്, മിക്കപ്പോഴും അത് ഇസ്​ലാം ആണ്” എന്നായിരുന്നു എംപിയുടെ ട്വീറ്റുകളിലൊന്ന്​. മറ്റനവധി വിദ്വേഷ പരാമർശങ്ങളും ഇയാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷത്തിലധികം ഫോളോവേഴ്​സാണ് ഇയാളുടെ അക്കൗണ്ടിനുള്ളത്.

സാമുദായിക ധ്രുവീകരണവും മതവിഭാഗങ്ങൾക്കിടയിൽ സംഘർഷവും ഉളവാക്കുന്ന ട്വീറ്റുകളാണ്​ നീക്കിയതിൽ അധികവും. നീക്കിയവയിൽ 60 ശതമാനവും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതാണ്. പാകിസ്​താൻ അനുകൂല ട്വീറ്റുകളും കശ്മീർ വിഷയത്തിലുള്ള പ്രകോപനപരമായ സന്ദേശങ്ങളും നീക്കിയതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയ്ക്കെതിരെ കുവൈത്ത് പ്രതിഷേധം അറിയിക്കുകയും, വിഷയത്തിൽ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർ​ഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ (ഒഐസി) കേന്ദ്രത്തിന്റെ സത്വര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സം ഘപരിവാർ പ്രവർത്തകർ ​ഗൾഫ് രാജ്യങ്ങളിലിരുന്നടക്കം നടത്തുന്ന മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ ​ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനമെന്ന് വ്യക്തം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial