Connect with us

International

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു

Asifali

Published

on

വാ​ഷിം​ഗ്ട​ണ്‍: ആ​ഗോ​ള ജ​ന​ത​യെ വി​റ​പ്പി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന തു​ട​രു​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി 30,63,250 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,11,449 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 9,21,400 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്നു. 10,09,040 പേ​ർ​ക്കാ​ണ് നി​ല​വി​ൽ ഇ​വി​ടെ വൈ​റ​സ് ബാ​ധ​യു​ള്ള​ത്. 56,666 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 1,37,805 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,264 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം; സ്പെ​യി​ൻ- 2,29,422, ഇ​റ്റ​ലി- 1,99,414, ഫ്രാ​ൻ​സ്- 1,65,842, ജ​ർ​മ​നി- 1,58,758, ബ്രി​ട്ട​ൻ- 1,57,149, തു​ർ​ക്കി- 1,12,261, ഇ​റാ​ൻ- 91,472, റ​ഷ്യ- 87,147.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ്. സ്പെ​യി​ൻ- 23,521, ഇ​റ്റ​ലി- 26,977, ഫ്രാ​ൻ​സ്- 23,293, ജ​ർ​മ​നി- 6,126, ബ്രി​ട്ട​ൻ- 21,092, തു​ർ​ക്കി- 2,900, ഇ​റാ​ൻ- 5,806, റ​ഷ്യ- 794

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial