Connect with us

Kerala

‘പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം എ​ത്തി​ക്കാ​നു​ള്ള വി​ല​ക്ക് നീ​ക്ക​ണം: എം. ​കെ. രാ​ഘ​വ​ൻ

admin_vartha

Published

on

കോ​ഴി​ക്കോ​ട്: ഗ​ൾ​ഫ് ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം. ​കെ. രാ​ഘ​വ​ൻ എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​യ​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വ്യോ​മ​യാ​ന – ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ​ത​ല​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് ച​ര​ക്കു വി​മാ​ന​ങ്ങ​ൾ മു​ഖേ​ന മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ കാ​ർ​ഗോ സ​ർ​വീ​സ് സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത് പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​നാ​ൽ ത​ട​സം നേ​രി​ടു​ക​യാ​ണ്. അ​പ​രി​ഷ്കൃ​ത ന​ട​പ​ടി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ലു​ൾ​പ്പെ​ടെ ക​ണ്ട​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യി​ല്ല. കു​വൈ​റ്റി​ൽ മ​ര​ണ​മ​ട​ഞ്ഞ കോ​ഴി​ക്കോ​ട് മ​ണി​യൂ​ർ സ്വ​ദേ​ശി എം. ​വി. വി​നോ​ദി​ന്‍റെ​യും മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി വ​ർ​ഗീ​സ് ഫി​ലി​പ്പി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ കാ​ർ​ഗോ വി​മാ​ന​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി അ​വ​സാ​ന നി​മി​ഷം ത​ട​ഞ്ഞു.

ന​മ്മു​ടെ മ​ന്ത്രാ​ല​യം ത​ന്നെ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ദുഃ​ഖ​വും അ​മ​ർ​ഷ​വു​മു​ണ്ടെ​ന്ന് എം. ​കെ. രാ​ഘ​വ​ൻ പ​റ​ഞ്ഞു.മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ക​യ​റ്റി വി​ടു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ച് സ്വ​ന്തം മ​ണ്ണി​ൽ സം​സ്ക​രി​ക്കാ​നു​ള്ള അ​നു​മ​തി ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ​യും മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ​യും പേ​രി​ൽ നന​ൽ​കേ​ണ്ട​താ​ണ്. സ്വ​ന്തം മ​ണ്ണി​ൽ അ​ലി​ഞ്ഞു ചേ​ര​ണ​മെ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial