ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതൽ പരിഗണന നൽകി രണ്ടാം പിണറായി സർക്കാർ ബജറ്റ്

20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്. 2800 കോടി കോവിഡ് പ്രതിരോധത്തിന്. 8300 കോടിപലിശ സബ്സിഡിക്ക്. 8900 കോടി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ പദ്ധതി.

സർവ്വ മേഖലയിലും വികസനവും ക്ഷേമവും ഉറപ്പു വരുത്തിയും
രണ്ടാം പിണറായി സർക്കാർ ബജറ്റ് 

തിരുവന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ ബജറ്റവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. മുൻ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ബജറ്റിനെ പ്രശംസിച്ച് കൊണ്ടായിരുന്നു ബാലഗോപാലിന്റെ ബജറ്റവതരണം.

ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതൽ പരിഗണന നൽകുന്നതാണ് ബജറ്റ് .
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിന്റെ തുടർച്ചാ ബജറ്റെന്ന പ്രത്യേകതയുമുണ്ട്. പുതിയ നികുതി നിർദ്ദേശങ്ങളില്ല.

 

കോവിഡ് മഹാമാരി നേരിടാൻ
വിപുലമായ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു.

20000 കോടിയുടേതാണ്
രണ്ടാം പാക്കേജ്.

2800 കോടി കോവിഡ്
പ്രതിരോധത്തിന്.

8300 കോടിപലിശ സബ്സിഡിക്ക്.

8900 കോടി ജനങ്ങളിലേക്ക്
നേരിട്ടെത്തിക്കാൻ പദ്ധതി.

എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യ വാക്സിൻ എന്ന കാര്യത്തിൽ പിന്നോട്ടില്ല.18 വയസിന് മുകളിൽ വാക്സിൻ നൽകാൻ 1500 കോടി

CHC കളിൽ ഐസലേഷൻ വാർഡുകൾ
കൂടുതൽ പീഡിയാടിക്ക്
ഐസിയുകൾ. വാക്സിൻ നിർമാണം, ഗവേഷണം എന്നിവ ആരംഭിക്കും വാക്സിൻ ഗവേഷണ കേന്ദ്ര സ്ഥാപിക്കാൻ10 കോടി.

കാർഷിക വായ്പാ ഇളവിന് 100 കോടി
കൃഷി ഭവനുകൾ സ്മാർട്ടിക്കും. ഇതിനായി
10 കോടി റബ്ബർ സബ്സിഡി കുടിശികക്ക് 50 കോടി

തീരദേശത്തിന് പ്രത്യക പധതികൾ . തീരദേശ സംരക്ഷണത്തിന് 11000 കോടി.
മത്സ്യ സംസ്കരണത്തിന് 5 കോടി

10000 അയൽ കൂട്ട യൂണിറ്റുകൾ കൂടി തുടങ്ങും കുടുംബശ്രീ വഴി 1000 കോടിയുടെ വായ്പാ പധതി

ഉന്നത വിദ്യാഭ്യാസത്തിന്
കൂടുതൽ കർമ പധതികൾ
ശ്രീനാരായണ ഗുരു സർവ്വകലാശാലക്ക്
വികസനത്തിന് 10 കോടി

ഓൺലൈൻ പഠനത്തിനായി
കൂടുതൽ തുക. 2 ലക്ഷം ലാപ് ടോപ്പുകൾ
വീതരണം ചെയ്യും സ്കൂൾ വഴിയുള്ള
ഓൺലൈൻ പഠനത്തിന് 10 കോടി ടൂറിസം പുനരുദ്ധാരണ പാക്കേജ് 2 പുതിയ ടൂറിസം സർക്യൂട്ടുകൾ കൂടി

പട്ടികജാതി വർഗ ക്ഷേമത്തിന് മുന്തിയ പരിഗണന. കൂടുതൽ തുക. സ്മാർട്ട് കിച്ചൺ പധതിക്ക് 5 കോടി മടങ്ങിവരുന്ന പ്രവാസികൾക്കായി 1000 കോടിയുടെ
വായ്പാ പധതി. കെ.എസ്. ആർ.ടി.സിക്ക് 100 കോടി