കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാര്‍; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി ഫൈസര്‍

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാറെന്ന് പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ഫൈസര്‍. അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചു.

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാറെന്ന് പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ഫൈസര്‍. അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചു.

തിരുവനന്തപുരം: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാറെന്ന്  പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ഫൈസര്‍. കുട്ടികള്‍ക്കും ഫൈസര്‍ – ബയോണ്‍ടെക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി ഫൈസര്‍. അമേരിക്കയിൽ  കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഫൈസര്‍ വാക്സിൻ വിരണത്തിനുള്ള
അനുമതിക്കായി സമീപിച്ചിരിക്കുന്നത്.

നിലവില്‍ 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള അനുമതി ഫൈസറിനു ഫെഡറല്‍ വാക്‌സിന്‍ ഉപദേശകസമിതി നല്‍കിയിട്ടുണ്ട്. കുട്ടികളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത്തോടെ സ്‌കൂളുകള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷയും ഫൈസര്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 20 കോടി പിന്നിട്ടും. രാജ്യത്ത് 45 വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്നിലൊന്ന് പേര്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ട്. 4.5 ശതമാനം പേരാണ് രാജ്യത്ത് 2 ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളത്.