സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ, ആഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വനിത വികസന കോർപ്പറേഷൻസ്ഥാപകമന്ത്രി അന്തരിച്ച കെ.ആർ ഗൗരിയമ്മയുടെ പേരിൽ ആരംഭിക്കുന്ന, കെ.ആർ ഗൗരിയമ്മ എൻഡോവ്മെന്റിനും മുഖ്യമന്ത്രി തുടക്കം കുറിയ്ക്കും.

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നില മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ സുസ്ഥിര വികസനത്തിലും, പുരോഗതിയിലേക്കും അവരെ കൈപിടിച്ചു ഉയർത്തുന്നതിനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള വനിത വികസന കോർപ്പറേഷൻ 35 ന്റെ നിറവിൽ . 1988 ഫെബ്രുവരി 22 ന് സ്ഥാപിതമായ കോർപ്പറേഷൻ  മികവുറ്റ രീതിയിൽ പ്രവർത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിനോടൊപ്പം, വനിതകളുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികളാണ് മുപ്പത്തിയഞ്ചാം വാർഷിക വേളയിൽ നടപ്പാക്കുന്നത്.

ESCALERA- The Women Developmet Summit എന്ന പേരിൽ ഈ മാസം 22, 23 തീയതികളിൽ തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി 22ന് വൈകുന്നേരം 3 മണിക്ക്  കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ സ്ഥാപകമന്ത്രിയായിരുന്ന അന്തരിച്ച കെ.ആർ ഗൗരിയമ്മയുടെ പേരിൽ ആരംഭിക്കുന്ന കെ.ആർ ഗൗരിയമ്മ എൻഡോവ്മെന്റിനും മുഖ്യമന്ത്രി തുടക്കം കുറിയ്ക്കും.
സംസ്ഥാന ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കോർപ്പറേഷന്റെ മുൻ അധ്യക്ഷമാരെ ആദരിക്കും. മുൻ ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചർ  ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തും.  ചെയർപേഴ്സൺ കെ.സി റോസക്കുട്ടി (മുൻ എംഎൽഎ), പ്രിൻസിപ്പൾ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, നഗരസഭ കൗൺസിലർ രാഖി രവികുമാർ, എം.ആർ രംഗൻ ( പ്രസിഡന്റ് കെഎസ്ഡബ്ലഡിസിഇയു), എംഡി വി.സി ബിന്ദു തുടങ്ങിയവർ പങ്കെടുക്കും. 
22 ന് രാവിലെ 10 മണി മുതൽ സംരംഭകത്വം കെഎസ്ഡബ്ലയുസി അനുഭവം എന്ന പേരിൽ ടെക്നിക്കൽ സെക്ഷൻ നടക്കും. ചെയർപേഴ്സൺ കെ.സി റോസക്കുട്ടി ( മുൻ എംഎൽഎ ) അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ദേശീയ ഫിനാൻസിംഗ് കോർപ്പറേഷന്റെ മേധാവിമാരായ, എൻ.എം.ഡി.എഫ്.സി സിഎംഡി ഡോ. രാകേഷ് സർവാൾ ഐഎഎസ്, എൻ.ബി.സി.എഫ്.ഡി.സി എംഡി രാജൻ സൈഗാൾ, എൻഎസ്എഫ്ഡിസി സിഎംഡി രജ്നീഷ്മ കുമാർ ജെന, എൻഎസ്കെഎഫ്ഡിസി എംഡി ടി റമൺ പൈഠേ, എൻഎസ്കെഎഫ്ഡിസി എംഡി പ്രഭാത് കുമാർ സിംഗ്, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് അംബിക തുടങ്ങിയവർ പങ്കെടുക്കും. 

23 ന്  രാവിലെ 9.30 തിന് കെ.ആർ ഗൗരിയമ്മ എൻഡോവ്മെന്റ് ടോക്ക് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. (ഡോ) കല്പന കണ്ണബീരൻ പ്രഭാഷണം നടത്തും. ചെയർപേഴ്സൺ കെ. സി റോസക്കുട്ടി ( മുൻ എംഎൽഎ), പ്ലാനിംഗ് ബോർഡ് മെമ്പർ പ്രൊഫ. ( ഡോ) രവിരാമൻ, എംഡി ബിന്ദു വി.സി എന്നിവർ പങ്കെടുക്കും.  11.45 മുതൽ കെഎസ്ഡ്ബ്ലയുഡിസി വെല്ലുവിളികൾ അവസരങ്ങൾ എന്ന വിഷയത്തിലെ ടെക്നിക്കൽ സെഷൻസിൽ എംഡി ബിന്ദു വി.സി വിഷയാവതരണം നടത്തും. ചെയർപേഴ്ൺ കെ.സി റോസക്കുട്ടി ( മുൻ എംഎൽഎ) അധ്യക്ഷത വഹിക്കും.സാമ്പത്തിക ശാക്തീകരണ മേഖല എന്ന വിഷയത്തിൽ   മുൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്, മുൻ ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദ് ഐഎഎസ്, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെഎഫ്സി ഇഡി പ്രേംനാഥ് രവീന്ദ്രൻ, കെ.ടി ബാലഭാസ്കർ തുടങ്ങിയവർ സംസാരിക്കും,
സാമൂഹ്യ സംവിധാന വികസന മേഖല എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 1.30 മണി മുതൽ  മേയർ ആര്യാ രാജേന്ദ്രൻ, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാരൻ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ഐഎഎസ്,കില ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ എന്നിവർ സംസാരിക്കും,
ഉച്ചയ്ക്ക് ശേഷം 3.45 മുതൽ നടക്കുന്ന സാമൂഹ്യ , രാഷ്ട്രീയ വികസന മേഖല എന്ന വിഷയത്തിൽ ഡോ. ബി. സന്ധ്യ ഐപിഎസ്, ജെന്റർ കൺസൾട്ടന്റ് ഡോ. ആനന്ദി ടി.കെ, ,സെന്റർ ഫോർ കൾച്ചറൾ സ്റ്റഡീസ് ഡയറക്ടർ പ്രൊഫ മീന ടി പിള്ള, ഡോ. ഉഷ വി.ടി, ഡോ. അമൃത കെ പി എൻ തുടങ്ങിയവർ സംസാരിക്കും.