കൊച്ചി: കിഴങ്ങ്-സുഗന്ധവ്യഞ്ജന വിളകളുടെവിത്തുല്പാദനവുംകൃഷിരീതികളും പഠിപ്പിക്കാന്‍ ഫാര്‍മര്‍ ഫീല്ഡ്സകൂളുമായിസിഎംഎഫ്ആര്ഐയുടെകീഴിലുള്ളഎറണാകുളംകൃഷിവിജ്ഞാന കേന്ദ്രം (കെവികെ). കൂനമ്മാവ് ചാവറസ്പെഷ്യല്സ്കൂളിന്റെവൊക്കേഷണല് ട്രെയിനിംഗ്സെന്ററിലാണ് ഫാര്‍മര്‍ ഫീല്ഡ്സ്കൂളിന് തുടക്കംകുറിച്ചത്. ട്രെയിനിംഗ്സെന്ററിന്റെഉടമസ്ഥതയിലുള്ളഒന്നര ഏക്കര്‍ തരിശുനിലത്ത്കൃഷിയോടൊപ്പം പഠനവും എന്ന ലക്ഷ്യത്തോടെയാണ്കര്ഷകസ്കൂളിന്റെ നടത്തിപ്പ്. തിരുവനന്തപുരത്തെ ഐസിഎആര്‍-ദേശീയകിഴങ്ങ് വിളഗവേഷണസ്ഥാപനം (സിടിസിആര്‍ഐ) വികസിപ്പിച്ച ശ്രീപദ്മചേന, കോഴിക്കോട്ഐസിഎആര്-ഭാരതീയസുഗന്ധവിളഗവേഷണസ്ഥാപനം (ഐഐഎസ്ആര്‍) വികസിപ്പിച്ച വരദഇഞ്ചി, പ്രഗതി-പ്രതിഭ മഞ്ഞളിനങ്ങള്‍ എന്നിവയുടെകൃഷിയും പഠനവുമാണ് നടന്നുവരുന്നത്. കൃഷിയിലേര്പ്പെട്ടുകൊണ്ട്കിഴങ്ങ്-സുഗന്ധവ്യഞ്ജന വിത്തുല്പാദനരീതികള് സ്വായത്തമാക്കാന്‍ സഹായിക്കുകയാണ്കെവികെ. അതിനായി, കൃഷിയിടത്തില്‍തന്നെ സാങ്കേതികവിദ്യാപ്രദര്ശനവും സമ്പൂര്‍ണ പരിശീലനവും നല്‍കുന്നുണ്ട്. ചാവറസ്പെഷ്യല്സ്കൂളിലെഅധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ (പിടിഎ) പേരില്രജിസ്റ്റര്ചെയ്തകൃഷി ഗ്രൂപ്പിലെഅംഗങ്ങളാണ്കര്ഷകസ്കൂളിലെ പഠിതാക്കള്‍.
വിദ്യാര്ഥികളുംരക്ഷിതാക്കളുമടങ്ങുന്ന അംഗങ്ങള്ക്ക്കൃഷിയുടെവിവിധ ഘട്ടങ്ങളില്സ്വീകരിക്കേണ്ട രീതികള്‍ പരിചയപ്പെടുത്തും. വിത്തുല്പാദനത്തിന് പുറമെ, വിളവെടുപ്പ്, വിത്തുപരിചരണം, പാക്കിംഗ്, ബ്രാന്‍ഡിംഗ്, വിപണനം എന്നീമേഖലകളിലും പരിശീലനം നല്‍കും. കൃഷിവിളവെടുക്കുന്നതോടെസെപ്തംബറില് ഫാര്‍മര്‍ ഫീല്ഡ്സ്കൂള്സമാപിക്കും.
ദേശീയകാര്ഷികഗവേഷണകൗണ്സിലിന് (ഐസിഎആര്‍) കീഴിലുള്ളഗവേഷണസ്ഥാപനങ്ങള് വികസിപ്പിച്ച ഇനങ്ങളുടെ ഗുണമേന്മയുള്ള വിത്തുകളുടെലഭ്യതഉറപ്പുവരുത്തുന്ന വിധത്തില്‍ ഉപഗ്രഹ വിത്തുല്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്ഇതിലൂടെകെവികെലക്ഷ്യമിടുന്നത്. കെവികെയിലെഹോര്ട്ടികള്ച്ചര്വിദഗ്ധന് ഷോജിജോയ്എഡിസന്റെ നേതൃത്വത്തിലാണ്കര്ഷക പരിശീലന സ്കൂള്‍ നടത്തുന്നത്.