കോടനാട്.കാട്ടാന കിണറ്റിൽ വീണു ജീവന് നഷ്ടമായ നിലയില്‍, കോടനാട് കൊപ്രാക്കാട് നെടുമ്പാറ താണിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറിലാണ് കാട്ടാന വീണത്. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറിൽ ആണ് ആന വീണത്. കിണറ് വരണ്ടതാണ്.വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി . ആനഅനക്കമില്ലാതെയാണ് കിടപ്പ്. പരിശോധനയിലാണ് ആനയുടെ ജീവന് നഷ്ടമായതായി മനസിലായത്. വിസ്താരമില്ലാത്ത ഇടുങ്ങിയ കിണറാണിത്. കാര്‍ഷികാവശ്യത്തിന് കുത്തിയ കിണറിന് മേല്ക്കെട്ടില്ല. വശം ഇടിച്ച് ആനയെ പുറത്തെത്തിക്കാന്‍ നീക്കം തുടങ്ങി