ജീവകാരുണ്യത്തിന് സൗഹൃദത്തിൻ്റെ എ പ്ലസ്: “സെൻസ്ടാബ്”, 27 ന്  മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ജീവൻ രക്ഷാ ഔഷധങ്ങൾ പരമാവധി വില കിഴിവോടെ രോഗികൾക്ക് നൽകുക എന്നതാണ് ഈ സംരഭത്തിലൂടെ  മുന്നോട്ട് വയ്ക്കുന്ന സേവന ലക്ഷ്യമെന്ന്  ട്രസ്റ്റ്  പ്രസിഡന്റ് പി.എസ് രാജ് ലാൽ തമ്പാൻ, സെക്രട്ടറി ബിജുശ്രീവത്സൻ എന്നിവർ പറഞ്ഞു. രണ്ടാൾക്കും പിൻന്തുണയുമായി മറ്റ് അംഗ അംഗങ്ങളും ഒപ്പം.

സൗഹൃദമാണ്, കരുത്തും കാരുണ്യവും സ്വാന്തനവും”

കൊല്ലം: അശരണർക്ക് സാന്ത്വന സ്പർശവുമായി പൂർവ്വവിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മ. കൊല്ലം എസ്.എൻ.കോളേജിലെ 1983 പ്രീഡിഗ്രി എ ബാച്ചിൻ്റെ ഇരുപത്തി ഒന്നു പേരുടെ ആധ്യ സംരഭം സെൻസ്ടാബ്  മെഡിക്കൽസ്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്യും.
ജീവൻ രക്ഷാ ഔഷധങ്ങൾ പരമാവധി വില കിഴിവോടെ രോഗികൾക്ക് നൽകുക എന്നതാണ് ഈ സംരഭത്തിലൂടെ  മുന്നോട്ട് വയ്ക്കുന്ന സേവന ലക്ഷ്യമെന്ന്  ട്രസ്റ്റ്  പ്രസിഡന്റ് പി.എസ് രാജ്ലാൽ തമ്പാൻ, സെക്രട്ടറി ബിജുശ്രീവത്സൻ എന്നിവർ പറഞ്ഞു.
കൊല്ലം എസ് എൻ കോളേജ് കാമ്പസ്  സമ്മാനിച്ചത് പുസ്തകങ്ങളിൽ നിന്നുള്ള അറിവ് മാത്രമല്ല ജീവിതത്തിൽ സൗഹൃദം എന്നതിന്റെ മൂല്യം കൂടിയായിരുന്നു. സർവ്വകലാശാല പരീക്ഷകളിൽ  ചുരുക്കം ചിലർ പരാജയപ്പെട്ടെങ്കിലും ജീവിത പരീക്ഷകളിൽ മറ്റുള്ളവർക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന വിജയികളായവർ ഒരുമിച്ച്  കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തും ജിവിത പ്രാരാബ്ധത്തിൻ്റെ നടുവിൽ സൗഹൃദത്തിൽ നിന്നും അകന്നുപോയ  പലർക്കും താങ്ങും തണലുമായി. കാലത്തിനൊപ്പം സ്നേഹസ്പർശത്തിൻ്റെ പ്രയാണം അഭംഗുരം തുടരുന്നു.
പുതിയ കാലത്തിന്റെ സംഭാവനയായ സമൂഹ മാധ്യമങ്ങളിലൊന്നായ വാട്സാപ്പിലൂടെ അവർ തങ്ങളുടെ പഴയ സൗഹൃദ കൂട്ടായ്മക്ക് പുതിയ രൂപം കൊടുത്തു. 2016 ആഗസ്റ്റ് മാസം 27-ാം തീയ്യതി തേവള്ളി രാമവർമ്മ ക്ലബിൽ അവർ  12പേർ വർഷങ്ങൾക്കു ശേഷം വീണ്ടും  കണ്ടുമുട്ടി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കേട്ടാലും കേട്ടാലും മടുപ്പ് ഉളവാക്കാത്ത കാമ്പസ് വിശേഷങ്ങൾ അവർ പങ്കു വെച്ചു. രാഷ്ട്രീയം പറഞ്ഞു. കലഹിച്ചും സ്നേഹിച്ചും  അവരുടെ സൗഹൃദം നാൾക്കു നാൾ വളർന്നു . 2019 ജൂൺ മാസം 1-ാം  തീയ്യതി ജാതി, മതഭേദങ്ങൾക്കതീതമായി വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ 21കൂട്ടുകാർ ചേന്ന് “സെൻസ് ടാബ് യൂണിറ്റി ” ട്രസ്റ്റ് രൂപീകൃതമാക്കി. SNCETAB (SREE NARAYANA COLLEGE ElGHTY THREE A BATCH).
സെൻസ്ടാബ്ട്രസ്റ്റിന്റെ പേരിൽ  അതിന്റെ ആദ്യ സംരഭമെന്ന സ്വപ്നം ഈ വരുന്ന ഏപ്രിൽ മാസം 27-ാം തീയ്യതി രാവിലെ 9 മണിക്ക് കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള സെയിൻ പ്ലാസ ബിൽഡിംഗിൽ സെൻസ്ടാബ്  മെഡിക്കൽസ് എന്ന സ്ഥാപനം ബഹുമാനപ്പെട്ട കേരള സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.