മെയ് 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,57,090 കോടി

ന്യൂദല്‍ഹി: രാജ്യത്ത് മെയ് 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം 1,57,090 കോടിയാണ്. അതില്‍ 28,411 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും 35,828 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും, 81,363 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ 41,772 കോടി ഉള്‍പ്പെടെ), 11,489 കോടി അധിക നികുതിയും (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ 1,057 കോടി ഉള്‍പ്പെടെ)ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തില്‍ നിന്ന് 35,369 കോടി സി ജി എസ് ടി യിലേക്കും 29,769 കോടി എസ് ജി എസ് ടിയിലേക്കും ഗവണ്മെന്റ് വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റില്‍മെന്റിന് ശേഷം 2023 മെയ് മാസത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടി 63,780 കോടിയും എസ്ജിഎസ്ടി 65,597 കോടിയുമാണ്. 2023 മെയ് മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 12ശതമാനം കൂടുതലാണ്. ഈ മാസത്തില്‍, ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 12ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 11ശതമാനം കൂടുതലാണ്.