മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആര്.യു ഹുവേഗ് ജയന്റ് എന്ന ഭീമന് കപ്പലാണ് ടെര്‍മിനല്‍ ആയി പ്രവര്‍ത്തിക്കുക. സിംഗപൂരിലെ കെപ്പല്‍ ഷിപ്യാര്ഡില് നിന്നാണ് ഈ കപ്പല്‍ ജയ്ഗഢ് തുറമുഖത്തെത്തിച്ചത്. ഫ്ളോട്ടിങ് സ്റ്റോറേജ് ആന്റ് റിഗ്യാസിഫിക്കേഷന്‍ യൂണിറ്റ് (എഫ്എസ്ആര്‍യു.) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തിലെ പുതിയൊരു അധ്യായമാണ് രാജ്യത്തെ ആദ്യ ഫ്ളോട്ടിങ് എന്‍എന്‍ജി ടെര്‍മിനല്‍ എന്ന് എച്ച്എനര്ജി സി.ഇ.ഒ ദര്ശന് ഹിരാനന്ദാനി പറഞ്ഞു. 2017ല്‍ നിര്‍മ്മിച്ച ഈ ഭീമന് എല്‍.എന്‍.ജി കപ്പലിന് 1.7 ലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയും, 750 ദശലക്ഷം ഘനയടി റീഗ്യാസിഫിക്കേഷന്‍ ശേഷിയുമുണ്ട്. എച്എനര്ജി ഈ ഫ്ളോട്ടിങ് ടെര്‍മിനലിനെ 10 വര്‍ഷത്തേക്കാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 56 കിലോമീറ്റര്‍ നീളമുള്ള ജയ്ഗഡ്ദാഭോല് പ്രകൃതി വാതക പൈപ്പ്ലൈനിലേക്കുള്ള പ്രകൃത വാതകം ഈ ഫ്ളോട്ടിങ് എല്‍.എല്‍.ജി ടെര്‍മിനലില്‍ നിന്നായിരിക്കും വിതരണം ചെയ്യുക. ഇതോടെ നാഷണല്‍ ഗ്യാസ് ഗ്രിഡുമായും ഇതു ബന്ധിപ്പിക്കപ്പെടും. സാധാരണ വിതരണത്തിനായി ട്രക്ക് ലോഡിങിനും ഈ ടെര്‍മിനലില്‍ സംവിധാനമുണ്ട്. ഇതിനു പുറമെ ചെറിയ എല്‍.എന്‍.ജി കപ്പലുകളില്‍ പ്രകൃതി വാതകം റിലോഡ് ചെയ്യുന്നതിനും ഈ ഹുവേഗ് ജയന്റ് ഫ്ളോട്ടിങ് ടെര്‍മിനലില്‍ സൗകര്യമുണ്ട്.ഫ്ളോട്ടിങ് സ്റ്റോറേജും റീഗ്യാസിഫിക്കേന് സംവിധാനങ്ങളുമുള്ള എല്‍.എന്‍.ജി ടെര്‍മിനലുകള്‍ പ്രകൃതി സൗഹൃദവും കാരക്ഷമവുമായ രീതിയില്‍ പ്രകൃതി വാതക ഇറക്കുമതി ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് ഹിരനന്ദാനി പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഈ ടെര്‍മിനല്‍ ഉടന്‍ കമ്മീഷന് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
India’s first Floating Storage and Regasification Units arrived at H-Energy’s Jaigarh Terminal in Maharashtra