ഇന്ന് ലോക തൊഴിലാളി ദിനം.

ഉറച്ച ചുവടോടെ... തൊഴിലാളികളുടെ മഹത്വം ഓർമ്മപ്പെടുത്തി, നാനാതുറയിലുമുള്ള തൊഴിലാളികളുടെ കൈക്കരുത്തിനും മനക്കരുത്തിനും മുന്നിൽ നിഷ്പ്രഭമാകട്ടെ കോവിഡ് വ്യാപനം.

ഉറച്ച ചുവടോടെ…

തൊഴിലാളികളുടെ മഹത്വം ഓർമ്മപ്പെടുത്തി, നാനാതുറയിലുമുള്ള തൊഴിലാളികളുടെ കൈക്കരുത്തിനും മനക്കരുത്തിനും മുന്നിൽ നിഷ്പ്രഭമാകട്ടെ കോവിഡ് വ്യാപനം. 

 

തിരുവനന്തപുരം: ലോകമെമ്പാടും മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. ഇന്ത്യന്‍ സമ്പത്വ്യവസ്ഥയുടെ വികസനത്തിന് തൊഴിലാളികള്‍ നല്‍കിയ സംഭാവനകള്‍ ഈ ദിവസംനാം സ്മരിക്കുന്നു. തൊഴിലാളികളുടെ അവകാശത്തിനും ഐക്യത്തിനും വേണ്ടിയാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്.

എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന അവകാശം,  മുതലാളിത്തത്തിന്റെ കൈകളില്‍ നിന്നു പിടിച്ചു വാങ്ങിയ സഹന സമരത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം.

അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ലോകത്തിന്റെ വിവിധ കോണുകളിലെ തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുത്തുരാജ്യത്തുടനീളമുള്ള തൊഴിലാളി യൂണിയനുകള്‍ ഈ ദിനത്തോടനുബന്ധിച്ച് റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. ഇന്ത്യയെപ്പോലുള്ള പല രാജ്യങ്ങളും ഈ ദിവസം പൊതു അവധി ദിനമായി ആചരിക്കുന്നു